• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബില്ലുകളിൽ തീരുമാനം അനന്തമായി നീട്ടുന്നു'; ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി

'ബില്ലുകളിൽ തീരുമാനം അനന്തമായി നീട്ടുന്നു'; ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി

എത്രയും വേഗം ബില്ല് ഗവർണർ ഒപ്പിടണമെന്നേ ഭരണ ഘടന പറയുന്നുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി

  • Share this:

    കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ നടപടികൾ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച പൊതു താൽപര്യ ഹർജി ഹൈക്കോടതി തള്ളി. അഭിഭാഷകനായ പി വി ജീവേഷ് ഫയൽ ചെയ്ത ഹർജി ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. എത്രയും വേഗം ബില്ല് ഗവർണർ ഒപ്പിടണമെന്നേ ഭരണ ഘടന പറയുന്നുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.

    ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് ഭരണഘടനയ്ക്കും ജനാധിപത്യം മൂല്യങ്ങൾക്കും എതിരാണെന്നും ഗവർണറുടെ നടപടി ഏകാധിപത്യപരവും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും ഭരണഘടന നിർമ്മാണ സഭയുടെ ഉദ്ദേശലക്ഷ്യങ്ങൾക്കെതിരാണെന്നും ചില രാഷ്ട്രീയ അജണ്ടകളോട് കൂടിയതാണെന്നും ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

    Also Read- ‘പാലാ ബിഷപ്പിനോട് സ്വീകരിച്ച അഴകൊഴമ്പന്‍ നിലപാട് ചില പാതിരിമാര്‍ക്ക് വളമായി’: കെ ടി ജലീൽ

    ഭരണഘടനയുടെ 163 അനുച്ഛേദപ്രകാരം, മന്ത്രിസഭ പാസാക്കിയ ബില്ലിൽ ഒപ്പിടേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്നും ബില്ലിന് സമ്മതം കൊടുക്കുന്നില്ലെങ്കിൽ നിയമസഭയിലേക്ക് ബില്ല് തിരിച്ചയക്കുകയോ പ്രസിഡന്റിന് അയക്കുകയോ ചെയ്യേണ്ടതാണെന്നും അനന്തമായി ബില്ലുകൾ പിടിച്ചു വെക്കുന്നത് ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്കും ഭരണഘടന നിർമ്മാണ സഭയുടെ ഉദ്ദേശലക്ഷ്യങ്ങൾക്കും എതിരാണെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. പാർലമെൻറ് പാസാക്കിയ ബില്ലുകൾ പ്രസിഡന്റിന് അയച്ചാൽ ഭരണഘടനയുടെ അനുഛേദം 111 അനുസരിച്ച് പ്രസിഡന്റും സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ 200 അനുഛേദം അനുസരിച്ച് ഗവർണറും തങ്ങളുടെ വിവേചന അധികാരം “എത്രയും വേഗം” വിനിയോഗിക്കണം എന്ന വാക്കുകളാണ് ഉപയോഗിക്കുന്നതെന്നും ഹർജിക്കാരൻ പറയുന്നു.

    Also Read- സർക്കാരിന് വീണ്ടും തിരിച്ചടി; കെടിയു വിസിയെ നിയമിച്ച ചാൻസലറുടെ നടപടി ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി

    ഭരണഘടനാ നിർമ്മാണ സഭയുടെ ചർച്ചകളിൽ, അനുച്ഛേദം 111 , 200 എന്നിവയിൽ “as soon as possible” എന്ന വാക്കുകൾ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്തത് ചെയ്തത് ഡോക്ടർ അംബേദ്കർ ആണെന്നും അതിനെതിരായി എച്ച് വി. കാമത്, മിശ്ര, ഡോക്ടർ ദേശ്മുക്ക് എന്നീ അംഗങ്ങളുടെ വിമർശനങ്ങൾ അല്ലാതെ ആ വാക്കുകൾ 111, 200 അനുഛേദങ്ങളിൽ ഉൾക്കൊള്ളിക്കണോ എന്നതിനെ സംബന്ധിച്ച് ഗൗരവമായ യാതൊരു ചർച്ചകളും നടന്നിട്ടില്ല എന്നും ഹർജിയിൽ പറയുന്നു. ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും ഹർജിയിൽ പറയുന്നു. ” as soon as possible “എന്നും ” withhold assent therefrom” എന്നുമുള്ള 111, 200 അനുഛേദങ്ങളിലെ വാക്കുകൾ ഭരണഘടനയിൽ നിന്നും റദ്ദ് ചെയ്തുകൊണ്ടും ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ചുകൊണ്ടും ഭരണഘടന ഭേദഗതിക്ക് ശുപാർശ ചെയ്തുകൊണ്ടുള്ള, സർക്കാരിയ ,എം. എം . പുഞ്ചി കമ്മീഷൻ റിപ്പോർട്ട് എന്നിവ നടപ്പിലാക്കാൻ കേന്ദ്ര ഗവൺമെന്റിനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

    Published by:Rajesh V
    First published: