നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇംഗ്ലീഷ് അധ്യാപക തസ്തിക ഉത്തരവ് 20 വര്‍ഷത്തോളമായി നടപ്പാക്കാത്തത് അലോസരപ്പെടുത്തുന്നു': കേരള ഹൈക്കോടതി

  'ഇംഗ്ലീഷ് അധ്യാപക തസ്തിക ഉത്തരവ് 20 വര്‍ഷത്തോളമായി നടപ്പാക്കാത്തത് അലോസരപ്പെടുത്തുന്നു': കേരള ഹൈക്കോടതി

  ഇംഗ്ലീഷ് ഭാഷ വിദ്യാര്‍ഥികളെ പഠിപ്പിക്കുവാന്‍ വേണ്ടി ഇംഗീഷ് ബിരുദധാരികളെ തന്നെ പ്രത്യേകം നിയമിക്കുന്നതിനായി കേരള വിദ്യാഭ്യാസ ചട്ടത്തില്‍ നേരത്തെ ഭേദഗതി കൊണ്ടുവന്നിരുന്നു.

  കേരള ഹൈക്കോടതി

  കേരള ഹൈക്കോടതി

  • Share this:
   കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് 20 വര്‍ഷത്തോളമായി ഇംഗ്ലീഷ് അധ്യാപക തസ്തികകള്‍ അനുവദിക്കണമെന്ന ഉത്തരവ് നടപ്പാക്കത്തത് അലോസരപ്പെടുത്തുന്നെന്ന് ഹൈക്കോടതി. മറ്റു വിഷയങ്ങളെടുക്കുന്ന അധ്യാപകര്‍ തന്നെ ഇംഗ്ലീഷ് ഭാഷയും കൈകാര്യം ചെയ്യുമ്പോള്‍ സകൂളിലെ ഇംഗീഷ് പഠനത്തിനു നിലവാരമുണ്ടാവുന്നില്ല എന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി അഭിപ്രായമുന്നയിച്ചത്.

   ഇംഗ്ലീഷ് ഭാഷ വിദ്യാര്‍ഥികളെ പഠിപ്പിക്കുവാന്‍ വേണ്ടി ഇംഗീഷ് ബിരുദധാരികളെ തന്നെ പ്രത്യേകം നിയമിക്കുന്നതിനായി കേരള വിദ്യാഭ്യാസ ചട്ടത്തില്‍ നേരത്തെ ഭേദഗതി കൊണ്ടുവന്നിരുന്നു. 2002-03 കാലയളവില്‍ കൊണ്ടു വന്ന ഭേദഗതി നടപ്പിലാക്കാന്‍ ശ്രമിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

   മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ നിയോഗിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാരിനും പൊതു വിദ്യാഭ്യാസ വകുപ്പിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

   Also read - കണ്ണൂര്‍ സര്‍വകലാശാല | ബിരുദ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി ഓഗസ്റ്റ് 31

   മൂന്ന് ഡിവിഷനുകളിലായി ആഴ്ചയില്‍ 15 പിരീഡുകള്‍ വീതം ഒരു വിഷയത്തില്‍ പഠനം നടക്കുന്നുണ്ടെങ്കില്‍ ഈ വിഷയത്തില്‍ മുഴുവന്‍ സമയ ഹൈസ്‌കൂള്‍ അസിസ്റ്റന്റിന്റെ തസ്തിക അനുവദിക്കാമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്നത്. ഹൈസ്‌കൂളില്‍ 5 ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ മാത്രം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപക തസ്തിക ഉണ്ടാക്കിയാല്‍ മതിയെന്ന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.

   മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി പി.എം. അലി, പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി റെജി തോമസ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ കൂടുതല്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കാന്‍ ഈ വര്‍ഷം എച്ച്. എസ്. എ തസ്തികകള്‍ സൃഷ്ടിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 2002 ജനുവര് 7ലെ സര്‍ക്കാര്‍ ഉത്തരവും കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതിയും പരിശോധിച്ച പ്രകാരമാണ് ഹൈക്കോടതി നിര്‍ദ്ദേശം.   .
   Published by:Karthika M
   First published:
   )}