• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala High Court | എംഎൽഎയുടെ മകന് ആശ്രിത നിയമനം നൽകാൻ കഴിയില്ല; കേരളാസർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

Kerala High Court | എംഎൽഎയുടെ മകന് ആശ്രിത നിയമനം നൽകാൻ കഴിയില്ല; കേരളാസർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർക്കാർ ജോലി നേടാൻ പുറത്ത് കാത്തിരിക്കുമ്പോൾ ഇത്തരത്തിലുള്ള നിയമനങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

 • Last Updated :
 • Share this:
  മുൻ എം.എൽ.എ കെ കെ രാമചന്ദ്രൻ നായരുടെ (K K Ramachandran Nair) മകന്റെ ആശ്രിത നിയമനം റദാക്കി ഹൈക്കോടതി (Kerala High Court) ഉത്തരവിട്ടു. കണക്കിൽപ്പെടാത്ത ഒരു തൊഴിൽ തസ്തിക സൃഷ്ടിക്കാനും എം.എൽ.എയുടെ (MLA) ആശ്രിതർക്ക് നിയമനം നൽകാനും അനുമതി നൽകിയാൽ, പഞ്ചായത്ത് പ്രസിഡന്റ് മുതൽ ഗവൺമെന്റിന്റെ വിവിധ പദവികൾ വഹിക്കുന്ന വ്യക്തികളുടെ കുട്ടികൾക്ക് വേണ്ടി സമാനമായ നിയമനങ്ങൾ നടത്താൻ സർക്കാരിന് സ്വാതന്ത്ര്യം ലഭിക്കുമെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർക്കാർ ജോലി നേടാൻ പുറത്ത് കാത്തിരിക്കുമ്പോൾ ഇത്തരത്തിലുള്ള നിയമനങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

  മുൻ സിപിഎം എംഎൽഎ അന്തരിച്ച കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിടാൻ സർക്കാരിനോട് നിർദ്ദേശിച്ചു കൊണ്ടുള്ള ഉത്തരവ് നൽകവെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. കണക്കിൽപ്പെടാത്ത ഒരു തസ്തിക സൃഷ്ടിച്ച ശേഷം പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറായി ആർ പ്രശാന്തിനെ നിയമിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിന്മേലായിലായിരുന്നു കോടതിയുടെ നിരീക്ഷണം.

  "ഒരുപാട് കടമ്പകൾ കടന്ന്, ഒട്ടേറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരാൾക്ക് സർക്കാർ ജോലി ലഭിക്കുന്നത്. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന കഷ്ടപ്പാടിന്റെ ഫലമാണ് ഒരു ഗവൺമെന്റ് ജോലി. സർക്കാർ ജോലി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും,ആത്മാർത്ഥമായി തയ്യാറെടുപ്പുകൾ നടത്തുകയുംഎഴുത്തുപരീക്ഷയിലും അഭിമുഖ പരീക്ഷയിലും മറ്റ് നടപടിക്രമങ്ങളിലും പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തതിന് ശേഷമാണ് ഗവൺമെന്റ് ജോലി ലഭിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി ഒരു എംഎൽഎയുടെ മകനാണെന്നതും ആ കുടുംബത്തിന് അനുകമ്പയുടെ അടിസ്ഥാനത്തിൽ ജോലി ആവശ്യമാണെന്നതും മാത്രം പരിഗണിച്ചാണ് പ്രശാന്തിനെ സംസ്ഥാന സർവീസിലേക്ക് നിയമിച്ചിരിക്കുന്നത്", കോടതി നിരീക്ഷിച്ചു.

  Also read- Yousafali| 'പടച്ചോനാണെനിക്ക് യൂസഫലി സാറിനെ കാണിച്ചുതന്നത്' കിടപ്പാടം തിരിച്ചുകിട്ടിയ ആമിന

  ഉദ്യോഗത്തിലിരിക്കെ മരണമടഞ്ഞ ഗവൺമെന്റ് ജീവനക്കാരുടെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മെച്ചപ്പെടുത്തുന്നതിനുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനത്തിനുണ്ടെന്നും അവരുടെ കുടുംബത്തിന് വേണ്ടി വിവിധ വകുപ്പുകളിൽ ഒഴിവുകളുടെ ഒരു നിശ്ചിത ശതമാനം മാറ്റിവെച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ സർക്കാരിന് എംഎൽഎമാരുടെ ബന്ധുക്കൾക്കോ അവർക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും വ്യക്തിക്കോ ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന്കഴിയില്ലെന്നും കോടതി പറഞ്ഞു.

  Also read- Save the date | യൂണിഫോമില്‍ വനിതാ എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്; പൊലീസുകാർക്കിടയിൽ പ്രതിഷേധം ശക്തം

  കഴിഞ്ഞ പിണറായി സർക്കാരിന്റെ അവസാന കാലത്ത് വലിയതോതിൽ വിവാദം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു കെ കെ രാമചന്ദ്രൻ നായരുടെ മകൻ പ്രശാന്തിന്റെ ആശ്രിത നിയമനം. സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾക്കിടെയാണ് ഈ നിയമനവും വലിയ തോതിൽ ചർച്ചയായത്. എന്നാൽ ആശ്രിത നിയമനങ്ങൾ ഗവൺമെന്റ് ജോലി തേടുന്ന മറ്റ് ഉദ്യോഗാർത്ഥികൾക്ക് വെല്ലുവിളിയാണെന്ന ശക്തമായ നിരീക്ഷണമാണ് കോടതി നടത്തിയത്.
  Published by:Naveen
  First published: