• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്ലസ്​ വൺ പ്രവേശനം: നായർ വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാമെന്ന് ഹൈക്കോടതി

പ്ലസ്​ വൺ പ്രവേശനം: നായർ വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാമെന്ന് ഹൈക്കോടതി

മുന്നോക്ക സമുദായങ്ങളുടെ സ്കൂളുകൾക്ക് സർക്കാർ അനുവദിച്ച 10 ശതമാനം സമുദായ ക്വാട്ട സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്

  • Last Updated :
  • Share this:
    കൊച്ചി: എൻ എസ് എസിന്റെ സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് അനുവദിച്ച സമുദായ ക്വാട്ടയിലേക്ക് നായർ സമുദായത്തിലെ കുട്ടികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാമെന്ന് കേരള ഹൈക്കോടതി (Kerala HighCourt). മുന്നോക്ക സമുദായങ്ങളുടെ സ്കൂളുകൾക്ക് സർക്കാർ അനുവദിച്ച 10 ശതമാനം സമുദായ ക്വാട്ട സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

    Also Read- 'പ്രമേയം പാസാക്കിയത് നല്ല കാര്യം'; വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ‌ഗവര്‍ണര്‍

    അപ്പീൽ നേരത്തേ പരിഗണിച്ച ഡിവിഷൻ ബെഞ്ച്, എൻഎസ്എസ് സ്കൂളുകളുടെ കാര്യത്തിൽ സിംഗിൾ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരുന്നു. സമുദായ ക്വാട്ടയിലെ പ്രവേശന നടപടികളുമായി എൻ‌ എസ് എസിന്​ മുന്നോട്ടുപോകാമെന്നും ഹൈക്കോടതി ഉത്തരവില്ലാതെ പ്രവേശനം അന്തിമമാക്കരുതെന്നും ഈമാസം 16ന്​ നിർദേശിച്ചിരുന്നു.

    Also Read- 'നല്ലോണമുണ്ണാം'; 14 ഇനങ്ങളുമായി സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് തയാർ; വിതരണം 23 മുതൽ

    ഈ വിഷയത്തിൽ കൂടുതൽ വാദം കേട്ടശേഷമാണ് സമുദായ ക്വാട്ടയിൽ നായർ സമുദായത്തിലെ കുട്ടികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകാൻ ഇപ്പോൾ അനുമതി നൽകിയത്.

    Also Read- സാക്ഷികൾ കൂറുമാറുമ്പോൾ നെഞ്ചിൽ തീയായിരുന്നു; വിധിയിൽ ആശ്വാസമെന്ന് മധുവിന്റെ അമ്മ

    അതേസമയം, സമുദായ ക്വാട്ട റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായ അപ്പീലിൽ വാദം തുടരും.
    മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകളിലെ പ്ലസ്​ വൺ പ്രവേശനത്തിന് 10 ശതമാനം സമുദായ ക്വോട്ട അനുവദിച്ച സർക്കാർ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്ന് വ്യക്തമാക്കി ജൂലൈ 27നാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.

    Also Read- 'ഫോട്ടോ സഹിതം മോശം വാര്‍ത്തകള്‍ വരും'; മധു വധക്കേസ് പ്രതികളുടെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി‌

    എന്നാൽ, ഭരണഘടന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സമുദായ ക്വോട്ട അനുവദിച്ചതെന്നും മുന്നോക്ക സമുദായ സ്കൂൾ മാനേജ്മെന്റുകളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് വിധിയെന്നും ചൂണ്ടിക്കാട്ടി എൻ എസ് എസ് അപ്പീൽ നൽകുകയായിരുന്നു.
    Published by:Rajesh V
    First published: