HOME /NEWS /Kerala / Moral Policing | സദാചാര പൊലീസിങ്‌ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി; കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി

Moral Policing | സദാചാര പൊലീസിങ്‌ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി; കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി

Kerala High Court

Kerala High Court

ഇതരസമുദായത്തിൽപ്പെട്ട യുവതിയുമായി കാറിൽ സഞ്ചരിച്ച യുവാവിനെ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ വിചാരണക്കോടതിയിലെ തുടർനടപടി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് 10 പ്രതികൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് കെ ഹരിപാൽ പരിഗണിച്ചത്. 

  • Share this:

    കൊച്ചി: സദാചാര പൊലീസിങ്‌ (Moral Policing) അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി (Kerala High Court). ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. പ്രതികൾ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു.

    Also Read- Accident| മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേർക്ക് പരിക്ക്

    ഇതരസമുദായത്തിൽപ്പെട്ട യുവതിയുമായി കാറിൽ സഞ്ചരിച്ച യുവാവിനെ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ വിചാരണക്കോടതിയിലെ തുടർനടപടി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് 10 പ്രതികൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് കെ ഹരിപാൽ പരിഗണിച്ചത്.

    Also Read- LDF | 'അരി കഴുകുന്നത് കോൺഗ്രസ്, വെള്ളം വയ്ക്കുന്നത് BJP, അടുപ്പ് കൂട്ടുന്നത് SDPI, തീ കത്തിക്കുന്നത് ജമാഅത്തെ ഇസ്ലാമി': എ. വിജയരാഘവൻ

    കാസർകോട്‌ തളങ്കരയിൽ 2017 ജൂലൈ 23നായിരുന്നു സംഭവം. അക്രമാസക്തരായ ആൾക്കൂട്ടം നിരായുധനായ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചത് അംഗീകരിക്കാനാകില്ല. കേസ് റദ്ദാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ‌ സി എസ് ഹൃത്വിക്കിന്റെ വാദവും കോടതി കണക്കിലെടുത്തു.

    Also Read- Madappally | സിൽവർ ലൈനിനായി ഏറ്റെടുക്കേണ്ടിവരിക 400 വീടുകൾ; മറഞ്ഞു പോകുമോ മാടപ്പള്ളി?

    പ്രതികളിൽ ചിലർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും നാലാംപ്രതി കൊലപാതകമടക്കം 15 കേസുകളിൽ പ്രതിയാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

    Also read- 'കേരളത്തിലെ ഏറ്റവും വിവരമുള്ള നേതാവ്; അദ്ദേഹത്തിന്റെ വാക്കുൾക്ക് വലിയ വിലയാണ്'; ഇ പി ജയരാജന് മറുപടിയുമായി സതീശൻ

    English Summary: A moral policing case cannot be quashed just because the accused and the complainant have reached an agreement to settle the matter, the Kerala High Court has held. Justice K Haripal made the observation while dismissing a petition filed by Muhammed Nazar and nine others, who are accused of moral policing, to quash the case as they had arrived at a settlement with the complainant.

    First published:

    Tags: Kerala high court, Moral policing