• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC ബസുകളില്‍ പരസ്യം പതിക്കുന്നത് നിയമവിരുദ്ധം; കളര്‍ കോഡ് പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണം: ഹൈക്കോടതി

KSRTC ബസുകളില്‍ പരസ്യം പതിക്കുന്നത് നിയമവിരുദ്ധം; കളര്‍ കോഡ് പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണം: ഹൈക്കോടതി

ഏതെങ്കിലും തരത്തില്‍ വാഹനങ്ങള്‍ നിയമം ലംഘിക്കുന്നുണ്ടെങ്കില്‍ അവ നിരത്തിലിറങ്ങാന്‍ സമ്മതിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

  • Share this:
കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. അധിക വരുമാനത്തിനായി ബസുകളില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം നല്‍കാന്‍ കരാര്‍ നല്‍കിയ കെഎസ്ആര്‍ടിസിക്ക് കോടതിയുടെ നിര്‍ദേശം തിരിച്ചടിയാണ്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ഏകീകൃത കളര്‍ കോഡ് പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം കൊണ്ടുവരാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉടമകളുടെ ഹര്‍ജിയും ഹൈക്കോടതി തള്ളി.

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍ കോഡ് കൊണ്ടുവരുന്ന സാഹചര്യത്തില്‍ ഇതിന് വിരുദ്ധമായി കെഎസ്ആര്‍ടിസി ബസുകളില്‍ ഉള്‍പ്പെടെ പരസ്യം പതിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നത്. പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും വാഹനങ്ങള്‍ക്ക് നിലവിലുള്ള കളര്‍ കോഡ് മാറ്റാനാകില്ല. ഇത് പരിഗണിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസില്‍ ഉള്‍പ്പെടെ പരസ്യം പതിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

ടൂറിസ്റ്റ് ബസിലെ ലൈറ്റും പാട്ടും ഇല്ലെങ്കിലെന്ത്; KSRTC-യിലെ വിനോദയാത്ര സൂപ്പറെന്ന് വിദ്യാർഥികൾ


ഏതെങ്കിലും തരത്തില്‍ വാഹനങ്ങള്‍ നിയമം ലംഘിക്കുന്നുണ്ടെങ്കില്‍ അവ നിരത്തിലിറങ്ങാന്‍ സമ്മതിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. യാതൊരു കാരണവശാലും രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങാന്‍ മോട്ടോര്‍ വാഹനവകുപ്പ് അനുവദിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓട്ടോ എക്സ്പോകളില്‍ രൂപമാറ്റം വരുത്തി വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനോടും കോടതി എതിര്‍പ്പു പ്രകടിപ്പിച്ചു. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കാന്‍ പാടില്ലെന്നു നിര്‍ദേശിച്ച കോടതി, ഇക്കാര്യം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടു.

ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും വീഴ്ചയുണ്ടായതായാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിലയിരുത്തല്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ടൂറിസ്റ്റ് ബസാണ് വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചത്. ഇതാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്ന് കോടതി നിരീക്ഷിച്ചു.
Published by:Arun krishna
First published: