HOME » NEWS » Kerala » KERALA HIGH COURT SLAMS KOCHI CORPORATION AGAINST THE BAD CONDITION OF ROADS MM TV

റോഡുകൾ തകർന്ന് കിടക്കുമ്പോൾ കൊച്ചി കോർപ്പറേഷന് കണ്ണും കാതും വായുമില്ല; ആഞ്ഞടിച്ച് ഹൈക്കോടതി

റോഡിലെ കുഴിയിൽ വീണ് ഏത് സമയത്തും യാത്രക്കാരുടെ ജീവൻ നഷ്ടപ്പെടാം എന്ന അവസ്ഥയാണ്

News18 Malayalam | news18-malayalam
Updated: October 17, 2020, 8:44 AM IST
റോഡുകൾ തകർന്ന് കിടക്കുമ്പോൾ കൊച്ചി കോർപ്പറേഷന് കണ്ണും കാതും വായുമില്ല; ആഞ്ഞടിച്ച് ഹൈക്കോടതി
court
  • Share this:
കൊച്ചി: റോഡുകളുടെ ശോച്യാവസ്ഥയിൽ കൊച്ചി കോർപറേഷനെതിരെ ശക്തമായി ആഞ്ഞടിച്ച് ഹൈക്കോടതി. കോർപ്പറേഷനിലെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് പഠിക്കാൻ ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയ്ക്ക് മുൻപാകെ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ നഗരത്തിലെ തകർന്ന റോഡുകളുടെ ചിത്രങ്ങൾ സഹിതമുള്ള വിശദീകരണം ഉണ്ടായിരുന്നു.

കഴിഞ്ഞ മാസം 24 ന് കേസ് പരിഗണിച്ചപ്പോൾ റോഡുകളുടെ ഈ അവസ്ഥയ്ക്ക് ഉത്തരവാദികളായ കോർപ്പറേഷൻ എഞ്ചിനയറുടെയും കരാറുകാരുടെയും പേര് വിവരങ്ങൾ നൽകാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവാദപ്പെട്ടവരുടെ പേര് വിവരങ്ങൾ അറിയിക്കാൻ പോലും കോർപ്പറേഷൻ തയ്യാറായില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.



കോർപ്പറേഷൻ്റെ മുന്നിലുള്ള പാർക്ക് അവന്യു റോഡു പോലും തകർന്ന് കിടക്കുന്നു. റോഡിലെ കുഴിയിൽ വീണ് ഏത് സമയത്തും യാത്രക്കാരുടെ ജീവൻ നഷ്ടപ്പെടാം എന്ന അവസ്ഥയാണ്. റോഡിലെ കുഴിയിൽ വീണ് മരിച്ച യദുലാൽ എന്ന യുവാവിൻ്റെ ദുരവസ്ഥ ഹൈക്കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. വഴിയാത്രക്കാർ കുഴിയിൽ വീണ് മരിച്ചിട്ടും എന്തുകൊണ്ടാണ് കോർപ്പറേഷന് അലസ മനോഭാവമെന്ന് കോടതി മൂന്ന് പേജുള്ള ഉത്തരവിൽ ചോദിക്കുന്നു.

ഒക്ടോബർ മാസം 21നകം നഗരസഭാ സെക്രട്ടറി നേരിട്ട് ഹാജരായി റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം എന്താണെന്ന് കോടതിയെ അറിയിക്കണം. ഇതിന് ഉത്തരവാദിയായ എഞ്ചിനയറുടെയും കരാറുകാരൻ്റെയും പേരുകൾ കൈമാറുകയും വേണം. നഗരസഭാ സെക്രട്ടറി നേരിട്ട് ഹാജരായ ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും  ഹൈക്കോടതി സൂചിപ്പിച്ചിട്ടുണ്ട്. അഭിഭാഷകരായ പി. ദീപക്, വിനോദ് ഭട്ട്, എസ്. കൃഷ്ണ എന്നിവർ അടങ്ങുന്നതാണ് അമിക്കസ് ക്യൂറി.
Published by: user_57
First published: October 17, 2020, 8:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories