• HOME
  • »
  • NEWS
  • »
  • kerala
  • »
  • മയക്കുമരുന്ന് തൊണ്ടിമുതൽ കൃത്രിമം: മന്ത്രി ആന്റണി രാജുവിനെതിരായ വിചാരണാ നടപടികള്‍ക്കുള്ള സ്‌റ്റേ നീട്ടി

മയക്കുമരുന്ന് തൊണ്ടിമുതൽ കൃത്രിമം: മന്ത്രി ആന്റണി രാജുവിനെതിരായ വിചാരണാ നടപടികള്‍ക്കുള്ള സ്‌റ്റേ നീട്ടി

നേരത്തെ ഒരു മാസത്തെ സ്റ്റേ അനുവദിച്ചിരുന്നു. അത് ഒരു മാസത്തേക്ക് കൂടി നീട്ടിയാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവായിരിക്കുന്നത്

ഗതാഗത മന്ത്രി ആന്റണി രാജു

ഗതാഗത മന്ത്രി ആന്റണി രാജു

  • Last Updated :
  • Share this:
    കൊച്ചി: തൊണ്ടി നശിപ്പിക്കൽ കേസിൽ മന്ത്രി ആന്റണി രാജുവിനെതിരായ വിചാരണ നടപടികൾക്കുള്ള സ്റ്റേ നീട്ടി. ഒരു മാസത്തേക്ക് കൂടിയാണ് സ്റ്റേ നീട്ടിയത്. നേരത്തെ ഒരു മാസത്തെ സ്റ്റേ അനുവദിച്ചിരുന്നു. അത് ഒരു മാസത്തേക്ക് കൂടി നീട്ടിയാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവായിരിക്കുന്നത്. അതേസമയം, കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജികളെ ആന്റണി രാജു എതിര്‍ത്തു.

    തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിക്കാതെയാണ് കുറ്റപത്രം കോടതിയിലെത്തിയത്. അത് സ്വീകരിച്ചത് നിയമവിരുദ്ധമായ നടപടിയാണെന്ന് ആന്റണി രാജു വാദിച്ചു. ഇതില്‍ വിശദമായ വാദംകേള്‍ക്കാന്‍ കോടതിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് കൂടുതല്‍ സമയം ഇപ്പോള്‍ കോടതി അനുവദിച്ചത്.

    ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവറ്റോർ സാർവലി പ്രതിയായ ലഹരിമരുന്ന് കേസിലെ പ്രധാന തൊണ്ടിയായ അടിവസ്ത്ര കോടതിയിൽ നിന്ന് കൊണ്ടുപോയി വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്.

    Also Read-തൊണ്ടിമുതൽ വെട്ടിത്തയ്ച്ച് ചെറുതാക്കി; സ്ഥിരീകരണം അടിവസ്ത്രത്തിന്റെ ഫോറൻസിക് പരിശോധനയിൽ

    അടിവസ്ത്രത്രം വെട്ടി തയ്ച്ച് കൃത്രിമം കാട്ടിയതായി ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് ആൻഡ്രൂ സാൽവറ്റോർ സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലാർക്ക് ജോസിനുമെതിരെ കേസെടുത്തത്. 2014ലാണ് ആന്റണി രാജുവിനെതിരായ കേസ് മജിസ്ട്രേറ്റ് കോടതിയ്ക്കു മുന്നിലെത്തുന്നത്. എന്നാൽ, വിചാരണ അകാരണമായി നീണ്ടു.

    1990 ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹഷീഷുമായി ആൻഡ്രൂ സാൽവറ്റോർ സാർവലിയെ അറസ്റ്റു ചെയ്തത്. അക്കാലത്ത് കേരളാ കോൺഗ്രസിന്റെ പ്രാദേശിക നേതാവും തിരുവനന്തപുരം ബാറിൽ ജൂനിയർ അഭിഭാഷകനുമായിരുന്നു ആന്റണി രാജു. അദ്ദേഹത്തിന്റെ സീനിയറാണ് ഈ കേസിൽ വക്കാലത്ത് എടുത്തത്. സെഷൻസ് കോടതിയിൽ കേസ് തോറ്റെങ്കിലും കേസിലെ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് ധരിക്കാൻ കഴിയുന്നതായിരുന്നില്ല. അതിനാൽ അത് പ്രതിയുടേത് അല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി വെറുതേ വിട്ടു.

    Also Read-കോടതിയിലെ തൊണ്ടി മുക്കിയ കേസ്: മന്ത്രി ആന്റണി രാജുവിന്റെ പങ്ക് വ്യക്തമാക്കുന്ന നിർണായക രേഖ പുറത്ത്

    എന്നാൽ കേസിൽ കൃത്രിമം കാണിച്ചെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ പരാതിയിൽ കോടതി അന്വേഷണത്തിനു നിർദേശം നൽകി. കോടതിയിൽനിന്നു തൊണ്ടിമുതലായ വിദേശ പൗരന്റെ അടിവസ്ത്രം വാങ്ങിയതും മടക്കി നൽകിയതും ആന്റണി രാജുവാണ്. ഇത് സംബന്ധിച്ച കോടതി രേഖകൾ തെളിവുകളായി ഉണ്ട്.
    Published by:Jayesh Krishnan
    First published: