• HOME
  • »
  • NEWS
  • »
  • kerala
  • »
  • KERALA HIGH COURT STAYS CHRISTIAN NADAR OBC RESERVATION

ക്രിസ്ത്യൻ നാടാര്‍ സംവരണത്തിന് സ്റ്റേ; OBC പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സര്‍ക്കാര്‍ എടുത്ത വലിയ രാഷ്ട്രീയ തീരുമാനങ്ങളിലൊന്നായിരുന്നു ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ ബി സിയില്‍ ഉള്‍പ്പെടുത്തിയുള്ള ഉത്തരവ്.

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Share this:
    കൊച്ചി: സംവരണ പട്ടികയിലില്ലാതിരുന്ന ക്രിസ്​ത്യൻ നാടാർ വിഭാഗങ്ങളെ ഒ ബി സി പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവിന്​ ഹൈക്കോടതി സ്റ്റേ. സംവരണം ലഭിച്ചു കൊണ്ടിരിക്കുന്ന ഹിന്ദു നാടാർ, സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ് ഐ യു സി) ഒഴികെയുള്ള നാടാർ വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കുന്ന നടപടി ചോദ്യം ചെയ്​ത്​ നൽകിയ ഹർജിയിലാണ്​ ജസ്റ്റിസ് പി ബി സുരേഷ് കുമാറി​ന്റെ ഇടക്കാല ഉത്തരവ്.

    Also Read- ഹരീഷ് വാസുദേവൻ അപമാനിച്ചുവെന്ന വാളയാർ പെൺകുട്ടികളുടെ അമ്മയുടെ പരാതി; കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു

    മോസ്റ്റ്‌ ബാക്ക് വാർഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷൻ (എം ബി സി എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി എസ് കുട്ടപ്പൻ ചെട്ടിയാർ, അക്ഷയ് എസ് ചന്ദ്രൻ എന്നിവരാണ്​ ഹരജി നൽകിയത്​. ജയ്ശ്രീ ലക്ഷ്മൺ റാവു പാട്ടീൽ കേസിലെ ഉത്തരവ് അനുസരിച്ച് പിന്നാക്ക പട്ടികയിൽ കൂട്ടിച്ചേർക്കൽ നടത്താൻ ഭരണഘടനയുടെ 102ാം ഭേദഗതിക്കുശേഷം രാഷ്​ട്രപതി തീരുമാനമെടുക്കണ​മെന്നും അല്ലാത്തപക്ഷം നടപടി ഭരണഘടന വിരുദ്ധമാണെന്നും പ്രഥമ ദൃഷ്​ട്യാ വിലയിരുത്തിയാണ്​ ഉത്തരവ്​.

    Also Read- അനുവാദമില്ലാത്ത ലൈംഗിക ബന്ധം വിവാഹമോചനത്തിന് കാരണം; ഭാര്യയുടെ ശരീരത്തിന്റെ ഉടമയല്ല ഭർത്താവ്: കേരള ഹൈക്കോടതി

    102ാം ഭേദഗതി പ്രകാരം 2018 ഓഗസ്​റ്റ്​ 15 മുതൽ രാഷ്​ട്രപതിക്കാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാനുള്ള അധികാരം എന്നായിരുന്നു ഹർജിക്കാരുടെ വാദം. ഹർജി തീർപ്പാക്കുന്നതുവരെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ ഇടക്കാല ആവശ്യം. ഇത്​ പരിഗണിച്ചാണ്​ ഉത്തരവിലെ തുടർ നടപടികൾ സ്റ്റേ ചെയ്​തത്​. ഹർ‌ജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ടി ആർ രാജേഷ്, പയ്യന്നൂർ ഷാജി എന്നിവർ ഹാജരായി.

    Also Read- ജോസ് കെ മാണിയുടെ പാർട്ടി ഇനി കേഡർ സ്വഭാവത്തിൽ; ഭരണഘടന തിരുത്തി

    നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സര്‍ക്കാര്‍ എടുത്ത വലിയ രാഷ്ട്രീയ തീരുമാനങ്ങളിലൊന്നായിരുന്നു ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ ബി സിയില്‍ ഉള്‍പ്പെടുത്തിയുള്ള ഉത്തരവ്. ഇതിലൂടെ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാനും എൽ ഡി എഫിന് സാധിച്ചിരുന്നുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

    Also Read- Rain Alert | ആഗസ്റ്റ് 19 ന് ന്യൂനമര്‍ദം രൂപപ്പെടും; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
    Published by:Rajesh V
    First published:
    )}