HOME /NEWS /Kerala / പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ; ഹൈക്കോടതി കേസെടുത്തു

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ; ഹൈക്കോടതി കേസെടുത്തു

സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി

സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി

സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി

  • Share this:

    കൊച്ചി: പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി കേസെടുത്തു. ദേവസ്വം ബെഞ്ചിന്റേതാണ് നടപടി. ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി.

    പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കടന്ന് പൂജ നടത്തിയ സംഭവത്തിൽ ചെന്നൈ സ്വദേശി നാരായണ സ്വാമിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. വനമേഖലയിൽ അതിക്രമിച്ചു കയറിയതിന് 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്‌ഷൻ 27 (1) ഇ (4) എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് മൂഴിയാർ പൊലീസ് കേസെടുത്തത്.

    Also Read-  അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് പൂജ; സർക്കാർ വകുപ്പുകൾ അന്വേഷണം ആരംഭിച്ചു കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരൻ ചന്ദ്രശേഖരന്‍ (കണ്ണൻ) ആണ് ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാരായണൻ ഇപ്പോഴും ഒളിവിലാണ്.

    Also Read- പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന് പൂജ; നാരായണ സ്വാമിയെ സഹായിച്ച രണ്ട് പേർ കസ്റ്റഡിയിൽ അതീവസുരക്ഷാ മേഖലയിലാണ് പൊന്നമ്പലമേട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാൽ ശബരിമല സന്നിധാനം കാണാനാകും. വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആർക്കും പ്രവേശിക്കാൻ ആകില്ല.

    ആറംഗ സംഘമാണ് പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ മകരജ്യോതി തെളിക്കുന്ന അതീവ സുരക്ഷാ മേഖലയിൽ എത്തി പൂജ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Kerala high court, Sabarimala, Sabarimala news