ക്ഷേത്രവും പള്ളിയും മോസ്കും പോലെ യുവാക്കളുടെ ദേവാലയങ്ങളായി ജിംനേഷ്യങ്ങൾ (gymnasiums) മാറിയെന്നും എല്ലാ ജിമ്മുകളും നിയമാനുസൃതമായി പ്രവർത്തിക്കണമെന്നും കേരള ഹൈക്കോടതി (Kerala High Court). ജിംനേഷ്യങ്ങൾ ലൈസൻസ് (licence) ഇല്ലാതെ പ്രവർത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
''എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും ജിമ്മിൽ പോകുന്നത് ഒരു അഭിമാന നേട്ടമായിട്ടാണ് കാണുന്നത്. ഇതൊരു നല്ല സൂചനയാണ്. എന്നാൽ ജിംനേഷ്യത്തിലെ അന്തരീക്ഷം നല്ലതായിരിക്കണം. ലൈസൻസ് നേടിയ ശേഷം നിയമപരമായിട്ടായിരിക്കണം അവ പ്രവർത്തിക്കേണ്ടത്'' ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു.
1963ലെ കേരള പ്ലേസസ് ഓഫ് പബ്ലിക് റിസോർട്ട് ആക്ട് (Kerala Places of Public Resort Act, 1963) പ്രകാരം, ലൈസൻസില്ലാതെ ഏതെങ്കിലും ജിംനേഷ്യം പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ കോർപ്പറേഷനുകൾ ഉൾപ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം നൽകാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയാൽ മൂന്ന് മാസത്തിനകം അത് എടുക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ, ലൈസൻസ് എടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് അയച്ചതിനു ശേഷം മൂന്ന് മാസത്തേക്ക് ജിംനേഷ്യങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തരുതെന്നും ഹൈക്കോടതി ആവശ്യപ്പട്ടു.
Also Read-Dileep case | നടിയെ ആക്രമിച്ച കേസിലെ ആരോപണം; ശ്രീലേഖയ്ക്ക് എതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു
തങ്ങളുടെ വീടിനു സമീപം നഗരസഭയുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഫിറ്റ്നസ് സെന്ററിനെതിരെ നെയ്യാറ്റിൻകര സ്വദേശി ധന്യ സിയും ബിജു രാമചന്ദ്രനും നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ജിമ്മിന്റെ പ്രവർത്തനം തങ്ങളുടെ സമാധാനപരമായ താമസത്തിന് തടസമാകുന്നതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. രാവിലെ 5 മുതൽ 9 വരെയും വൈകുന്നേരം 4 മുതൽ 9.30 വരെയും വലിയ ശബ്ദത്തിൽ പാട്ടു വെച്ചു കൊണ്ടാണ് ജിം പ്രവർത്തിക്കുന്നതെന്നും പരാതിക്കാർ പറഞ്ഞു.
ഏതൊരാളുടെയും ആരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ വ്യായാമത്തിന്റെ പങ്ക് ചെറുതല്ല. രോഗമില്ലാത്ത അവസ്ഥ എന്ന് മാത്രമല്ല ആരോഗ്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ സൗഖ്യം കൂടി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ നിങ്ങള്‍ പൂര്‍ണ്ണമായും ആരോഗ്യവാനാണ് എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ഭക്ഷണം, വിശ്രമം, മാനസിക ഉല്ലാസം, വ്യായാമം എന്നീ ഘടകങ്ങളാണ് ആരോഗ്യത്തെ പ്രധാനമായും സ്വാധീനിക്കുന്നത്. ജിമ്മിൽ പോയി വര്‍ക്ക്ഔട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരിൽ സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെയുണ്ട്.
Also Read-Honda Dio ഉണ്ടോ? തിരുവനന്തപുരത്താണോ താമസം? പൊലീസുണ്ട് പുറകേ
ഒരു ദിവസം പോലും ജിമ്മിൽ പോകുന്നത് മുടക്കാൻ ആഗ്രഹിക്കാത്തവരും നമുക്കു ചുറ്റുമുണ്ട്. ജിമ്മില്‍ പോകുന്നത് ഒരു ട്രെന്‍ഡായി കൂടി മാറിയിട്ടുണ്ട്. ജിമ്മിൽ പോകുന്നവര്‍ ഒരു വിദഗ്ദ്ധ പരിശീലകന്റെ മേല്‍നോട്ടത്തിലാണ് വ്യായാമം ചെയ്യുന്നത് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അടിസ്ഥാന കാര്യങ്ങളില്‍ നിന്ന് ആരംഭിക്കുക. അതിനുശേഷം കൂടുതൽ ബുദ്ധിമുട്ടുള്ളതും എന്നാൽ സുരക്ഷിതവുമായ വ്യായാമങ്ങൾ ചെയ്യാം. ജിമ്മിലെ ദിനചര്യയ്ക്ക് അനുസൃതമായി ഭക്ഷണവും കലോറി ഉപഭോഗവും നിയന്ത്രിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.