• HOME
  • »
  • NEWS
  • »
  • kerala
  • »
  • Online Class | 'ആത്മഹത്യ വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കെ'; ദേവികയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ

Online Class | 'ആത്മഹത്യ വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കെ'; ദേവികയുടെ മരണത്തിൽ ഹൈക്കോടതി ഇടപെടൽ

പൊതുതാല്പര്യമുള്ള വിഷയമാണിതെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്ക് വിട്ടു.

News18

News18

  • Last Updated :
  • Share this:
    കൊച്ചി: ടെലിവിഷനോ സ്മാര്‍ട്ട്‌ഫോണോ ഇല്ലാത്തതിനെ തുടർന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാത്തതിൽ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. വളാഞ്ചേരിയിലെ ഒന്‍പതാം ക്‌ളാസുകാരി ദേവികയുടെ ആത്മഹത്യ വേദനിപ്പിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

    സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കെ ഇത്തരം സംഭവങ്ങളെന്നത് ഓര്‍മ്മിക്കണമെന്നും കോടതി പറഞ്ഞു. പൊതുതാല്പര്യമുള്ള വിഷയമാണിതെന്ന് വ്യക്തമാക്കിയ
    കോടതി ഇക്കാര്യം ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്ക് വിട്ടു.
    TRENDING:പ്രളയ ഫണ്ട് തട്ടിപ്പിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; CPM നേതാവ് ഉൾപ്പെടെ മൂന്നു പേർക്ക് ജാമ്യം [NEWS]Gഅഞ്ച് വയസുകാരന് കോവിഡ്; ഫലം വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് വേണ്ടിയെന്ന് ടി.സിദ്ധിഖ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
    ഓണ്‍ലൈന്‍ പഠന സമയത്തും ചില സിബിഎസ് ഇ സ്‌കൂളുകള്‍ അനാവശ്യമായി ഫീസ് ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവേയാണ് ദേവികയുടെ മരണത്തെ കുറിച്ചും കോടതി പരാമർസിച്ചത്.

    സംസ്ഥാനത്ത് ഓണ്‍ ലൈന്‍ പഠനം ആരംഭിച്ച ദിവസമാണ് മലപ്പുറം വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ദേവിക തീ കൊളുത്തി മരിച്ചത്. 'ഞാന്‍ പോകുന്നു' എന്ന് ദേവിക തന്റെ നോട്ടുബുക്കില്‍ കുറിച്ചത് പൊലീസ് കണ്ടെടുത്തിരുന്നു.

    ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നതായി മാതാപിതാക്കളും  പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പണം ഇല്ലാത്തതിനാല്‍ വീട്ടിലെ കേടായ ടി.വി നന്നാക്കാന്‍ കഴിഞ്ഞില്ലെന്നും മാതാപിതാക്കൾ പറയുന്നു.



    First published: