• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: പി വി അൻവറിന്റെ ചീങ്കണ്ണിപ്പാറയിലെ തടയണ ഉടൻ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി

BREAKING: പി വി അൻവറിന്റെ ചീങ്കണ്ണിപ്പാറയിലെ തടയണ ഉടൻ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി

നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന വിധത്തിലാണ് തടയണയുടെ നിർമാണമെന്നും കോടതിയുടെ നിരീക്ഷണം

പി വി അൻവർ

പി വി അൻവർ

  • Last Updated :
  • Share this:
    കൊച്ചി: നിലമ്പൂർ എംഎൽഎ പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ ഉടന്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. തടയണ പൊളിച്ചില്ലെങ്കിൽ ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി, നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന വിധത്തിലാണ് തടയണയുടെ നിർമ്മാണമെന്നും നിരീക്ഷിച്ചു. കേസ് വേനല്‍ അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

    അൻവറിന്‍റെ പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന് കളക്ടർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് പാറയുടെ മുകളിൽ വെള്ളം കെട്ടി നിർമ്മിച്ച പാർക്ക് അപകടമുയർത്തുന്നുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോൺ ഒന്നിൽ ഉൾപ്പെടുന്ന പ്രദേശമാണ് പാർക്ക് സ്ഥിതിചെയ്യുന്ന കക്കാടം പൊയ്യിൽ. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള ഇവിടെ തടയണ കെട്ടി നിർത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കിക്കളയണമെന്ന് വീണ്ടും നിർദ്ദേശം നൽകിയത്.

    First published: