High court stays Prabha Varma Award | ശ്യാമമാധവം വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും കൃഷ്ണനെ വികലമായി ചിത്രീകരിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് ഇടപ്പള്ളി സ്വദേശി മഹാദേവന് ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: കവി പ്രഭാവര്‍മ്മക്ക് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. അവാർഡിന് അർഹമായ ശ്യാമമാധവത്തില്‍ ശ്രീകൃഷ്ണനെ അവഹേളിക്കുന്നുവെന്ന് കാട്ടി നല്കിയ ഹര്‍ജിയിലാണ് സ്റ്റേ.
ഗുരൂവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഫെബ്രുവരി 27ന് നല്‍കാനിരിക്കെയാണ് ഹൈക്കോടതിയുടെ സ്റ്റേ. ശ്യാമമാധവം വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും കൃഷ്ണനെ വികലമായി ചിത്രീകരിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് ഇടപ്പള്ളി സ്വദേശി മഹാദേവന് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് സ്റ്റേ.
അവാര്‍ഡ് ദാനത്തോടനുബന്ധിച്ചുള്ള സാംസ്ക്കാരിക സമ്മേളനം നടത്തുന്നതില്‍ വിരോധമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
വിഷയത്തിൽ ദേവസ്വം കമ്മീഷണര്‍, സെക്രട്ടറി, കവി പ്രഭാവര്‍മ്മ എന്നിവര്‍ക്ക് നോട്ടീസയക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.