രണ്ടുവർഷത്തിനകം ആയിരം മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപാദിപ്പിക്കും; സൗര പദ്ധതിയുമായി കേരളം

പുനരുപയോഗ ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ ഊർജ്ജ കേരള മിഷനിൽ പ്രഖ്യാപിച്ചിട്ടുള്ള സൗര പദ്ധതി പ്രകാരമാണിത്

News18 Malayalam | news18-malayalam
Updated: October 19, 2019, 11:26 PM IST
രണ്ടുവർഷത്തിനകം ആയിരം മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപാദിപ്പിക്കും; സൗര പദ്ധതിയുമായി കേരളം
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സൗരോർജ നിലയങ്ങളിൽ നിന്ന് അടുത്ത രണ്ടുവർഷത്തിനകം ആയിരം മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപ്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായി കേരളം. പുനരുപയോഗ ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ ഊർജ്ജ കേരള മിഷനിൽ പ്രഖ്യാപിച്ചിട്ടുള്ള സൗര പദ്ധതി പ്രകാരമാണിത്. കെ.എസ്.ഇ.ബിയുടെയും അനർട്ടിന്റെയും നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.

സൗര പദ്ധതിയുടെ ഭാഗമായി, വരുന്ന മാർച്ച് 2021- നകം 500 മെഗാവാട്ട് വൈദ്യുതി പുരപ്പുറ സൗരോർജനിലയങ്ങളിൽ നിന്ന് മാത്രമായി ഉൽപ്പാദിപ്പിക്കും. ഇത് കൂടാതെ 200 മെഗാവാട്ട് ഗ്രൗണ്ട് മൗണ്ടഡ്, 150 മെഗാവാട്ട് ഫ്ലോട്ടിംഗ്, 100 മെഗാവാട്ട് സോളാർ പാർക്ക്, 50 മെഗാവാട്ട് പുതു മാർഗ്ഗങ്ങൾ എന്നിങ്ങനെ ആകെ 1000 മെഗാവാട്ട് ഉത്പാദന ശേഷി കൈവരിക്കാനാണ് ശ്രമിക്കുന്നത്.

500 മെഗാവാട്ട് പുരപ്പുറ സോളാർ പദ്ധതിയിലെ ആദ്യ ഘട്ടത്തിൽ 200 മെഗാവാട്ടിനായി ദേശീയ തലത്തിലുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്തതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളുടെ പുരപ്പുറങ്ങളിൽ അടുത്തവർഷമാദ്യത്തോടെ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചു തുടങ്ങാനാവുമെന്നും 2020 ജൂൺ മാസത്തോടെ ആദ്യഘട്ടമായ 200 മെഗാവാട്ട് പൂർത്തിയാക്കാനുമാണ് ശ്രമിച്ചു വരുന്നത്. ഏകദേശം 42,000 ഉപഭോക്താക്കൾക്ക് ആദ്യഘട്ടത്തിന്റെ പ്രയോജനം ലഭ്യമാകും എന്നാണ് കരുതുന്നത്.

റെയിൽവേ വാക്ക് പാലിക്കുന്നു; ട്രെയിൻ വൈകിയതിന് നഷ്ടപരിഹാരവും സൗജന്യ ഭക്ഷണവും

100 മെഗാവാട്ട് ടാർഗറ്റ് നിശ്ചയിച്ചിട്ടുള്ള സോളാർ പാർക്കിലെ 50 മെഗാവാട്ട് നിലവിൽ പൂർത്തിയായിട്ടുണ്ട്. ഇതിനു പുറമെ 55 മെഗാവാട്ട് സോളാർ പാർക്ക് സ്ഥാപിക്കുന്നതിനുള്ള വർക്ക് ഓർഡർ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടി.എച്ച്.ഡി.സിക്ക് നൽകിയിട്ടുണ്ട്. ഇത് പ്രകാരം മെയ് 2020-നകം 55 മെഗാവാട്ട് സോളാർ പാർക്കും യാഥാർത്ഥ്യമാവും.

150 മെഗാവാട്ടിന്റെ ഫ്ലോട്ടിംഗ് സോളാർ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി 92 മെഗാവാട്ടിനുള്ള എഗ്രിമെൻറ് എൻ.ടി.പി.സിയുമായും, 10 മെഗാവാട്ടിനുള്ള എഗ്രിമെന്റ് എൻ.എച്ച്.പി.സിയുമായും കെ.എസ്.ഇ.ബി ഒപ്പിട്ടിട്ടുണ്ട്. ഇതിനു പുറമെ ഇടുക്കി റിസർവോയർ (300 മെഗാവാട്ട്), ബാണസുരസാഗർ സാഗർ (100 മെഗാവാട്ട്) എന്നിവിടങ്ങളിലും വലിയ തോതിലുള്ള ഫ്ലോട്ടിംഗ് സോളാർ പദ്ധതികളുടെ സാദ്ധ്യത പരിശോധിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്.
First published: October 19, 2019, 11:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading