COVID 19 | നാട്ടിലേക്ക് തിരിച്ചെത്തുന്നവരെ സ്വീകരിക്കാൻ വിപുലമായ മുന്നൊരുക്കവുമായി കേരളം

രണ്ടരലക്ഷം പേർക്ക് താമസിക്കാവുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളും, കൂടുതൽ ടെസ്റ്റിംഗ് കിറ്റുകളും കേരളം ശേഖരിച്ചു കഴിഞ്ഞു.

News18 Malayalam | news18-malayalam
Updated: May 5, 2020, 12:00 PM IST
COVID 19 | നാട്ടിലേക്ക് തിരിച്ചെത്തുന്നവരെ സ്വീകരിക്കാൻ വിപുലമായ മുന്നൊരുക്കവുമായി കേരളം
corona
  • Share this:
തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളേയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളേയും സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളൊരുക്കി സംസ്ഥാന സർക്കാർ. രണ്ടരലക്ഷം പേർക്ക് താമസിക്കാവുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളും, കൂടുതൽ ടെസ്റ്റിംഗ് കിറ്റുകളും കേരളം ശേഖരിച്ചു കഴിഞ്ഞു.

റോഡ്, ട്രെയിൻ, വിമാനം, കപ്പൽ  എന്നീ മാർഗങ്ങൾ വഴി കേരളത്തിലേയ്ക്ക് പുറത്തുള്ളവർ മടങ്ങി എത്തും. റോഡ് മാർഗം വരുന്നവർക്ക് അതിർത്തിയിൽ നിരീക്ഷണം ഉണ്ടാകും. എയർപോർട്ടിലും, റെയിൽവെ സ്റ്റേഷനിലും തുറമുഖത്തിലും നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും.

കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ ആദ്യഘട്ടത്തിൽ തന്നെ ഐസലോഷനിലേയ്ക്ക് മാറ്റും. രോഗലക്ഷണങ്ങൾ‌ ഇല്ലാത്തവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ വീട്ടിലേയ്ക്കൊ,സർക്കാർ നിയന്ത്രണത്തിലുള്ള കോവിഡ് കെയർ സെന്ററിലേക്കോ, പണം നൽകി താമസിക്കാവുന്ന ഹോട്ടലുകളിലേക്കോ ക്വാറന്റൈനിൽ മാറ്റും.

ഇതിനായി 2,40,795 ക്വാറന്റൈൻ കേന്ദ്രങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണിച്ചാൽ ഇവിടെ താമസിക്കുന്നവരെയും ക്വാറന്റൈനിലാക്കും. ചികിത്സയ്ക്കും പരിശോധനയ്ക്കും വലിയ ക്രമീകരിണങ്ങൾ ഒരുക്കിയിട്ടുണ്ട്.

You may also like:Return of the Native: പ്രവാസികളുടെ മടങ്ങിവരവ്: മലയാളികൾക്ക് മുന്നിലെ വെല്ലുവിളികൾ; കേരളത്തിന്‍റെ സാധ്യതകൾ [NEWS]'മഞ്ഞപ്പട' ദുരിതാശ്വാസത്തിന്: ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഫാൻസ് പണം കണ്ടെത്തിയത് ഓൺലൈൻ ഫുട്ബോൾ ടൂർണമെന്റിൽ [NEWS]
പാകിസ്ഥാൻ എയർഫോഴ്സിലെ ആദ്യ ഹിന്ദു പൈലറ്റ്; ചരിത്രം കുറിച്ച് രാഹുൽ ദേവ്
[NEWS]


സർക്കാർ ആശുപത്രികളിൽ- 1398 ഉം സ്വകാര്യ ആശുപത്രികളിൽ 3212 ഉം ഐസിയു കേന്ദ്രങ്ങളുണ്ട്. വെന്റിലേറ്റർ സൗകര്യമുള്ള സർ‌ക്കാർ ആശുപത്രികൾ- 1112ഉം, സ്വകാര്യ ആശുപത്രികൾ-854 ഉം തയ്യാറാണ്.

പരിശോധനയ്ക്ക് 45,222 കിറ്റുകളാണ് ഇതുവരെ സ്റ്റോക്ക് ചെയ്തിട്ടുള്ളത്. ഇതുകൂടാതെ, 28000 കിറ്റുകൾ ഓർഡർ നൽകിയിട്ടുമുണ്ട്. ആന്റിബോഡി പരിശോധനയ്ക്കുള്ള ഒരു ലക്ഷം റാപ്പിഡ് കിറ്റുകൾ ഓർഡർ നൽകിയിട്ടുണ്ട്. ഗുണനിലവാര പരിശോധന വിജയിച്ചാൽ റാപ്പിഡ് കിറ്റുകളും കേരളത്തിന് വാങ്ങാനാകും.

പ്രധാന മുന്നൊരുക്കങ്ങൾ

ക്വാറന്റൈൻ കേന്ദ്രങ്ങളിൽ താമസ സൗകര്യം 2,40, 795 പേർക്ക്

ഐസിയു
സർക്കാർ ആശുപത്രികളിൽ- 1398
സ്വകാര്യ ആശുപത്രികളിൽ- 3212

വെന്റിലേറ്റർ

സർ‌ക്കാർ ആശുപത്രികളിൽ- 1112
സ്വകാര്യ ആശുപത്രികളില്‍-854

പരിശോധന സംവിധാനങ്ങൾ

പിസിആർ കിറ്റ്
കൈവശം ഉള്ളവ-45522
ഓർഡർ ചെയ്തത്- 28,000

ആർഎൻഎ എക്സ്ട്രാക്ഷൻ കിറ്റ്
കൈവശം ഉള്ളവ- 19,277
ഓർഡർ ചെയ്തത്- 21,000

സ്രവം ശേഖരിക്കുന്ന കിറ്റ്
കൈവശം ഉള്ളത്-61,066
ഓർഡർ ചെയ്തത്-4500

ആന്റിബോഡി കിറ്റ്
കൈവശം-0
ഓർഡർ ചെയ്തത്-1,00,000
First published: May 5, 2020, 12:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading