HOME » NEWS » Kerala » KERALA IS NUMBER ONE KERALA RETAINED THE NUMBER ONE POSITION IN THE SUSTAINABLE DEVELOPMENT INDEX OF NITI AYOG

കേരളം തന്നെ നമ്പർ വൺ; നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി

സുസ്ഥിര വികസനസൂചിക റിപ്പോര്‍ട്ട് ആരംഭിച്ച 2018ല്‍ 69 പോയിന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. 2019ല്‍ കേരളത്തിന്‍റെ പോയിന്റ് 70 ആയി ഉയർന്നു.

News18 Malayalam | news18-malayalam
Updated: June 3, 2021, 4:39 PM IST
കേരളം തന്നെ നമ്പർ വൺ; നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി
Niti_ayog_index
  • Share this:
ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ (എസ്ഡിജി) ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം. ഹിമാചല്‍ പ്രദേശ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. പട്ടികയിൽ ബീഹാര്‍ ആണ് ഏറ്റവും അവസാന സ്ഥാനത്ത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡീഗഢ് ഒന്നാമത് എത്തി. 79 പോയിന്റാണ് ചണ്ഡീഗഢ് സ്വന്തമാക്കിയത്. കേരളം 75 പോയിന്റ് നേടിയപ്പോൾ ഹിമാചല്‍ പ്രദേശും തമിഴ്‌നാടും 74 പോയിന്റ് വീതം നേടി.

നിതി അയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സിഇഒ അമിതാഭാ കാന്ത് എന്നിവര്‍ ചേര്‍ന്നാണ് ഇന്ന് സൂചിക പുറത്തിറക്കിയത്. സുസ്ഥിര വികസന സൂചികയില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള സ്‌കോര്‍ ആറ് പോയിന്റ് വര്‍ദ്ധിച്ച്‌ 66 ആയി. 2019ല്‍ ഇത് 60 ആയിരുന്നെന്ന് നിതി അയോഗ് വ്യക്തമാക്കി.

ഈ വർഷത്തെ പട്ടികയിൽ ബീഹാറിനെ കൂടാതെ ജാർഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളും ഏറ്റവും താഴെയാണ്. 52, 56, 57 എന്നിങ്ങനെയാണ് യഥാക്രമം ബീഹാര്‍, ജാര്‍ഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങൾക്ക് ലഭിച്ച പോയിന്‍റ്. 2018 മുതലാണ് നിതി അയോഗ് സുസ്ഥിര സൂചിക പുറത്തിറങ്ങാന്‍ ആരംഭിച്ചത്.

സുസ്ഥിര വികസനസൂചിക റിപ്പോര്‍ട്ട് ആരംഭിച്ച 2018ല്‍ 69 പോയിന്റ് നേടിയാണ് കേരളം ഒന്നാമതെത്തിയത്. 2019ല്‍ കേരളത്തിന്‍റെ പോയിന്റ് 70 ആയി ഉയർന്നു. ദാരിദ്ര്യം തുടച്ചു നീക്കല്‍, വിശപ്പു രഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടി. ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 16 വിഷയങ്ങളില്‍ നേടിയ നേട്ടങ്ങള്‍ നീതിആയോഗ് സുസ്ഥിര വികസനസൂചികയില്‍ പരിഗണിച്ചു.

കേരളത്തിൽ കാലവർഷം ആരംഭിച്ചു

കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കാലവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാല്‍ ആദ്യ ഒരാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നില്ലെന്നും തീവ്രമഴ ദിനങ്ങള്‍ ഉണ്ടാകുമോ എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 250 സെന്റിമീറ്റര്‍ വരെ മഴയാണ് കിട്ടേണ്ടത്.

അതേസമയം കാലവര്‍ഷം ഇന്നുമെത്തമെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ ഇന്നും നാളെയുമായി നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മിനിക്കോയ്, അഗത്തി, തിരുവനന്തപുരം, പുനലൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോഡ്, മംഗലാപുരം എന്നീ 14 സ്ഥലങ്ങളില്‍ 9 ഇടങ്ങളില്‍ തുടര്‍ച്ചയായി രണ്ടു ദിവസം 2.5 മില്ലിമീറ്റര്‍ മഴ പെയ്യുന്നതാണ് കാലവര്‍ഷം എത്തിയതായി പ്രഖ്യാപിക്കാനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്.

Also Read-'നിയമസഭയെ മോദി വിരുദ്ധതയ്ക്കുളള വേദിയാക്കി മാറ്റുന്നു'; സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ മന്ത്രി വി മുരളീധരൻ

പൊതുജാഗ്രത നിര്‍ദേശങ്ങള്‍

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല.

മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലെക്ട്രിക്ക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല.

ശക്തമായ ഇടിമിന്നല്‍ വളരെ അപകടകാരിയാണ്. ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കണം.

ഇടിമിന്നല്‍ സാധ്യത മനസ്സിലാക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള 'ദാമിനി' മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്.

കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക.

നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.

വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പൊതു ഇടങ്ങില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കുക.
Published by: Anuraj GR
First published: June 3, 2021, 4:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories