കേരളം വോട്ടെടുപ്പിന് പൂർണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

news18india
Updated: April 20, 2019, 11:24 PM IST
കേരളം വോട്ടെടുപ്പിന് പൂർണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ
ടീക്കാറാം മീണ
  • Share this:
തിരുവനന്തപുരം: വോട്ടെടുപ്പിന് കേരളം പൂർണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണ. ഞായറാഴ്ച് വൈകുന്നേരമാണ് സംസ്ഥാനത്ത് കൊട്ടിക്കലാശം നടക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെയും പോലീസ് മേധാവിയുടെയും നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. തെരഞ്ഞെടുപ്പിനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.

ആകെ 2 കോടി 61 ലക്ഷത്തി 51, 534 വോട്ടർമാരാണുള്ളത്, അതിൽ 2 ലക്ഷത്തി 88,191 വോട്ടർമാർ ആദ്യമായി ബൂത്തിൽ എത്തുന്നവരാണ്. സംസ്ഥാനത്ത് 24970 പോളിങ് സ്റ്റേഷനുകളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്തും കുറവ് വയനാടുമാണുള്ളത്.

359 അതീവ പ്രശ്നസാധ്യത ബൂത്തുകളും 831 പ്രശ്ന സാധ്യത ബൂത്തുകളുമാണ് കണ്ടെത്തിയിട്ടുളളത്. വയനാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി മാവോയിസ്റ്റ് ഭീഷണി സാധ്യതയുളള 219 ബുത്തുകളാണുള്ളത്. ഇവിടങ്ങൾ കേന്ദ്ര സേനയുടെ നിരീക്ഷണമുണ്ടാവും. 3621 ബുത്തുകളിൽ വെബ് കാസ്റ്റിങ് ഉണ്ടാകും.

പൊന്നാനിയില്‍ റോഡ് ഷോയ്ക്കിടെ സംഘര്‍ഷം; വീടുകള്‍ക്കു നേരെ കല്ലേറ്

തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡിൽ ഇല്ലെങ്കിലും ആധാർ അടക്കം 11 രേഖകൾ അംഗീകരിക്കും. കോ ഓപ്പറേറ്റീവ് ബാങ്ക് അക്കൗണ്ടുകളുടെ പാസ്ബുക്ക് ഇത്തവണ തിരിച്ചറിയൽ രേഖയായി കണക്കാക്കില്ല. തിരുവനന്തപുരം, ആറ്റിങ്ങൽ, വയനാട് മണ്ഡലങ്ങളിൽ 16 സ്ഥാനാർഥികളിൽ കൂടുതൽ ഉളളതിനാൽ രണ്ട് ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും.

പോളിംഗ് തലേദിവസമായ 22ന് വോട്ടിംഗ് യന്ത്രങ്ങൾ അടക്കമുള്ള പോളിങ് സാമഗ്രികൾ അസിസ്റ്റൻറ് റിട്ടേണിങ് ഓഫീസർമാർക്ക് കൈമാറും. അന്നുച്ചയ്ക്ക് തന്നെ പോളിംഗ് സ്റ്റേഷനുകളിൽ എത്തി വോട്ടെടുപ്പിന് ഉള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കും. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
First published: April 20, 2019, 11:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading