തിരുവനന്തപുരം: കേരളത്തിന് ഇത്തവണത്തേത് അതിജീവനത്തിന്റെ തിരുവോണം. പ്രളയവും പെരുമഴയും തീർത്ത ദുരന്തങ്ങളെ ഒരുമയോടെ മറികടന്ന കരുത്തിലാണ് കേരളം ഓണം ആഘോഷിക്കുന്നത്. സമത്വസുന്ദരലോകമെന്ന ചിരകാലസ്വപ്നത്തെ മലയാളി ആഘോഷമാക്കും.
ഇച്ഛാശക്തിയുടെ ഓണമാണിത്. ഒരുമിച്ച് പ്രളയം നീന്തിക്കടന്ന ജനതയുടെ ഓണം. ദുരന്തങ്ങളുടെ കണ്ണീർ തുടച്ച് കളഞ്ഞ് മലയാളി പുഞ്ചിരിയോടെ ഓണത്തെ വരവേൽക്കുന്നു. പൂവിളികൾ ഹൃദ്യമായി ഉയരുന്നുണ്ട്. കാടും മേടും കുട്ടികൾ പൂ തേടി അലയുന്നുണ്ട്. ഊഞ്ഞാലും ഉപ്പേരിയും ഓണക്കോടിയും ഓണസദ്യയും എന്നത്തേക്കാൾ നിറത്തോടെയും സുഗന്ധത്തോടെയും രുചിയോടെയുമാണ്.
Onam 2019: മലയാളികൾക്ക് ഓണാശംസയുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ
തുടർച്ചയായ രണ്ടാം വർഷവും നേരിട്ട മഹാദുരന്തത്തിൽ നിന്ന് നാടു കര കയറിക്കഴിഞ്ഞതേയുള്ളൂ. ഉറ്റവരെ നഷ്ടമായവരുടെ നിലവിളികൾ അവസാനിച്ചിട്ടില്ല. പരസ്പര സ്നേഹത്താലും കാരുണ്യത്താലും സഹായസ്പർശത്താലും ഓരോ മനുഷ്യനും അടയാളപ്പെട്ട കാലമാണ്. എല്ലാ മലയാളിയും മാവേലിയായ കാലം.
സങ്കടങ്ങളും വറുതിയും ദുരന്തങ്ങളുമില്ലാത്ത ലോകത്തെ പ്രതീക്ഷിച്ച് സമത്വ സുന്ദര ലോകമെന്ന ചിരകാല സ്വപ്നത്തെ കേരളം ആഘോഷമാക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Athachamyam, Boat race, Feast, Floral carpet, Onam 2019, Onam boat race, Onam celebration, Onam date 2019, Onam festival, Onam food, Onam pookalam, Onam sadhya, Onam Songs, Onam story, Thiruvonam