കണ്ണൂർ: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഗൗരവത്തോടെ കാണണമെന്നും കേരളം മികച്ച മാതൃകയാണെന്നും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ (M. V. Govindan) പറഞ്ഞു. മുഖ്യമന്ത്രിയുടെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംസ്ഥാനമിഷനുമായി ചേർന്ന് നടപ്പാക്കുന്ന വയോമൈത്രി സി ഡി എസ് സംസ്ഥാന തല ഉദ്ഘാടനവും കുടുംബശ്രീ ഇൻഷുറൻസ് പദ്ധതികളുടെ പ്രഖ്യാപനവും നൈപുണ്യ സ്കോളർഷിപ്പ് വിതരണവും ചെറുകുന്ന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വയോജനക്ഷേമം സാമൂഹ്യപരമായ ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ജനന-മരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണ്. വയോജനങ്ങളെ പൊതുസമൂഹത്തിന്റെ ഭാഗമാക്കിക്കൊണ്ടുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കാണ് കുടുംബശ്രീ തുടക്കമിടുന്നത്. അതിദാരിദ്ര്യ ലഘൂകരണമെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് സംസ്ഥാനം.
അതിന്റെ സർവേ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ 64006 പേരാണ് അതിദാരിദ്ര്യവിഭാഗത്തിലുള്ളത്. അതിദരിദ്രരെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക സർക്കാരുകളിലെ ത്രസിപ്പിക്കുന്ന വിഭാഗമായ കുടുംബശ്രീയുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. സ്ത്രീ ശാക്തീകരണവും ദാരിദ്ര്യ നിർമാർജനവും മാത്രമല്ല സാമൂഹ്യ സേവന ഉല്പാദന, നിർമാണ മേഖലകളിൽ സജീവമായി ഇടപെടുന്ന ഏജൻസിയായി കുടുംബശ്രീ മാറിക്കഴിഞ്ഞു.
Also Read-
മലപ്പുറത്തെ കൗൺസിലർ കൂടിയായിരുന്ന മുൻ അധ്യാപകനെതിരായ പീഡനക്കേസ്; സ്വീകരിച്ചത് മാതൃകാപരമായ നിലപാട്: CPMസർവതല സ്പർശിയായ ഇടപെടലിലൂടെ ലോക നിലവാരത്തിലേക്കുയരാനും കുടുംബശ്രീക്ക് സാധിച്ചു. 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം. സാങ്കേതിക സഹായത്തോടെ കുടുംബശ്രീ വഴി പരിശീലനം നൽകാൻ സാധിക്കും. ഓക്സിലിയറി ഗ്രൂപ്പുകളെയും കുടുംബശ്രീകളെയും ഉപയോഗപ്പെടുത്തി തൊഴിലില്ലായ്മക്ക് പരിഹാരം കാണാനും ഒരു ലക്ഷം പുതിയ സംരംഭകരെ കണ്ടെത്താനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 25000 ത്തോളം വയോജന അയൽക്കൂട്ടങ്ങളാണ് നിലവിലുള്ളത്. വയോജന പരിചരണം ഓരോ പൗരന്റേയും സമൂഹത്തിന്റേയും ഉത്തരവാദിത്തവും കടമയുമാണെന്ന ബോധം പൊതുസമൂഹത്തിന് സൃഷ്ടിച്ച് കൊണ്ട് കേരളത്തിലെ 10 സി ഡിഎസുകളെ പൈലറ്റ് അടിസ്ഥാനത്തിൽ വയോമൈത്രി സി ഡി എസാക്കി മാറ്റുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പൈലറ്റ് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി മറ്റ് സി ഡി എസുകളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കും.
Also Read-
കോൺഗ്രസ് നൽകിയ പേരുകൾ വോട്ടര്പട്ടികയില് നിന്നും നീക്കിയ നടപടി; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വിഡി സതീശൻസൂക്ഷ്മ സംരംഭങ്ങൾക്കും ഹരിത കർമ്മ സേനയ്ക്കും മറ്റു സംരഭകർക്കുമുള്ള സമഗ്ര ഇൻഷുറൻസ് (ഇൻസ്പൈർ) പദ്ധതി, ജീവൻ ദീപം ഇൻഷുറൻസ് പദ്ധതി എന്നിവയുടെ പ്രഖ്യാപനവും നൈപുണ്യ സ്കോളർഷിപ്പ് വിതരണവും മന്ത്രി നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് എം ശ്രീധരൻ, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ, വൈസ് പ്രസിഡണ്ട് പി വി സജീവൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സിഎച്ച് പ്രദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ പത്മിനി, രേഷ്മ പരാഗൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ഗോവിന്ദൻ, കെ രതി, ക്ഷേത്രകലാ അക്കാദമി ചെയർമാൻ കെ എച്ച് സുബ്രഹ്മണ്യൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം സുർജിത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സി സി നിഷാദ്, പ്രോഗ്രാം ഓഫീസർ പ്രദീപ്, ചെറുകുന്ന് പഞ്ചായത്ത് സെക്രട്ടറി പി പി ഉഷ, സംഘാടക സമിതി ചെയർമാൻ കെ മോഹൻ, ചെറുകുന്ന് സി ഡി എസ് ചെയർപേഴ്സൺ കെ വി നിർമല തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.