• HOME
  • »
  • NEWS
  • »
  • kerala
  • »
  • Women's Day 2020 സംസ്ഥാനത്തെ സ്വകാര്യ സ്കൂൾ അധ്യാപകർക്കും പ്രസവാവധി; വിജ്ഞാപനമിറക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

Women's Day 2020 സംസ്ഥാനത്തെ സ്വകാര്യ സ്കൂൾ അധ്യാപകർക്കും പ്രസവാവധി; വിജ്ഞാപനമിറക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

സ്വകാര്യസ്‌കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍പ്പെടുത്തിയുള്ള തൊഴില്‍ വകുപ്പിന്റെ അന്തിമ വിജ്ഞാപനം പുറത്തിറങ്ങി.

News18

News18

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഇനി സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിലെ ജീവനക്കാർക്കും പ്രസവാവധി ആനുകൂല്യങ്ങള്‍ ലഭിക്കും. ആറുമാസം ശമ്പളത്തോടു കൂടിയുള്ള അവധിയാണ് ലഭിക്കുക. സ്വകാര്യസ്‌കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍പ്പെടുത്തിയുള്ള  തൊഴില്‍ വകുപ്പിന്റെ അന്തിമ വിജ്ഞാപനം പുറത്തിറങ്ങി.

    വനിതാദിനത്തില്‍ സ്വകാര്യ സ്‌കൂള്‍ ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ സമ്മാനം എന്ന നിലയ്ക്കാണ് ശനിയാഴ്ച അന്തിമ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 2019 ഓഗസ്റ്റ് 29 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് വിജ്ഞാപനം പുറപ്പെടുവിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമായതിനാൽ നടപടി വൈകുകയായിരുന്നു. രാജ്യത്ത് ആദ്യമാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തുന്നത്.‌
    BEST PERFORMING STORIES:'ഷേക്ക് ഹാൻഡ്' വേണ്ട; കൊറോണ പേടിയിൽ 'നമസ്തേ' പറഞ്ഞ് ലോകം [PHOTO]'വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റിധരിച്ചില്ലേ? പോസ്റ്റുമായി ശ്രീനിവാസൻ [NEWS]പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷി മൃഗാദികളെ കൊന്നൊടുക്കും; മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ [NEWS]

    അണ്‍ എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ജീവനക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചുകൊണ്ടുള്ള ബില്ല് വിദ്യഭ്യാസ വകുപ്പ് അവതരിപ്പിക്കാനിരിക്കെയാണ് ജീവനക്കാര്‍ക്ക് ഇരട്ടി മധുരമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം
    Published by:Aneesh Anirudhan
    First published: