നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: കാർട്ടൂൺ വിവാദം: അവാർഡ് പിൻവലിക്കില്ലെന്ന് ലളിതകലാ അക്കാദമി

  BREAKING: കാർട്ടൂൺ വിവാദം: അവാർഡ് പിൻവലിക്കില്ലെന്ന് ലളിതകലാ അക്കാദമി

  മന്ത്രിയെയും സർ‌ക്കാരിനെയും തള്ളി ലളിതകലാ അക്കാദമി

  cartoon_lalithakala academy

  cartoon_lalithakala academy

  • News18
  • Last Updated :
  • Share this:
   തൃശൂർ: കാർട്ടൂൺ പുരസ്കാര വിവാദത്തിൽ സർക്കാരിനെയും മന്ത്രി എ കെ ബാലനെയും തള്ളി ലളിതകലാ അക്കാദമി. ജൂറി തീരുമാനം അന്തിമമാണെന്നും തീരുമാനം ഏകകണ്ഠമാണെന്നും അക്കാദമി വ്യക്തമാക്കി. ഭരണഘടനപരമായോ മതപരമായോ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് കണ്ടെത്തിയാൽ നിയമസഹായം തേടാനും തൃശൂരിൽ ചേർന്ന ലളിതകലാ അക്കാദമി ഭരണസമിതി യോഗം തീരുമാനിച്ചു.

   BREAKING:ജോസ് കെ മാണിക്ക് തിരിച്ചടി; ചെയർമാനായി തെരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തു

   ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കാർട്ടൂണിലെ പ്രമേയമാണ് വിവാദമായത്. മതചിഹ്നങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചതിനോടു സർക്കാരിനു യോജിപ്പില്ലെന്നും ഈ വർഷത്തെ കാർട്ടൂൺ പുരസ്‌കാരങ്ങൾ പുനഃപരിശോധിക്കണമെന്നും ലളിതകലാ അക്കാദമിയോട് ആവശ്യപ്പെട്ടെന്നും മന്ത്രി എ.കെ ബാലൻ നേരത്തെ പറഞ്ഞിരുന്നു. ആവിഷ്കാര സ്വാതന്ത്യ്രത്തിൽ സർക്കാർ ഇടപെടില്ല. എന്നാൽ മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതു ഗൗരവകരമായി കാണും. ഒരു മതത്തിന്റെയും വിശ്വാസങ്ങളെ ഹനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

   കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തെരഞ്ഞെടുത്ത കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്നും ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുകയെന്ന ലക്ഷ്യമാണിതിനു പിന്നിലെന്നും കെസിബിസി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് അഭിപ്രായപ്പെട്ടിരുന്നു.

   First published:
   )}