• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനിടെ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനിടെ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും

സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും ആദ്യ ദിനം.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഗവർണർ സർക്കാർ പോര് ഓരോ ദിവസവും രൂക്ഷമാകുന്നതിനിടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവർണർ തടഞ്ഞുവച്ച ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിച്ച് പാസാക്കാനാണ് സഭാ സമ്മേളനം ചേരുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക യോഗം ഇന്ന് സഭയിൽ ചേരും. മറ്റു നടപടികളിലേക്ക് ഇന്ന് സഭ കടക്കില്ല. ലോകായുക്ത നിയമ ഭേദഗതി അടക്കമുള്ള ബില്ലുകൾ അടുത്ത ദിവസങ്ങളിൽ നിയമസഭയിൽ അവതരിപ്പിക്കും.

    നിലവിലെ ലിസ്റ്റിൽ ഇല്ലെങ്കിലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കൽ, സര്‍വകലാശാല വൈസ് ചാൻസിലര്‍ നിയമനത്തിൽ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നിയമ ഭേദഗതികൾ നിയമസഭയിലെത്താൻ സാധ്യതയുണ്ട്.  ഇതിനെതിരെ  സഭയില്‍ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

    സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും ആദ്യ ദിനം. ഇന്ന് മറ്റു നടപടിക്രമങ്ങൾ ഉണ്ടാവില്ല. സർക്കാരിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവർണർക്കെതിരെ സിപിഎം നേതൃത്വം രംഗത്തുവന്നിരുന്നു. ആർഎസ്എസിന്റെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാൻ രാജഭവൻ കേന്ദ്രമാക്കി സർക്കാരിനെതിരെ ഗവർണർ ഗൂഡാലോചന നടത്തുന്നു എന്നാണ് സിപിഎം ആരോപണം. സർക്കാരിനെതിരെ അസാധാരണ നീക്കങ്ങൾക്ക് ഗവർണറും ഒരുങ്ങുന്നതോടെ സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധി രൂപപ്പെടുമോ എന്ന ആശങ്കയും നിലവിലുണ്ട്.
    Published by:Arun krishna
    First published: