നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാട്ടാനകളെ കമ്പി വേലിക്കകത്താക്കി; ആനകളുടെ വഴിത്താര തടസപ്പെടുത്തി കന്നുകാലി വികസന ബോർഡ്

  കാട്ടാനകളെ കമ്പി വേലിക്കകത്താക്കി; ആനകളുടെ വഴിത്താര തടസപ്പെടുത്തി കന്നുകാലി വികസന ബോർഡ്

  സന്ദർശകർ റോഡിൽ നിന്നും ആനകൾക്ക് സമീപത്തേക്ക് പോകുന്നത് തടയുന്നതിനാണ് വേലി കെട്ടിയതെന്നാണ് പറയുന്നത്

  Wild Elephant munnar

  Wild Elephant munnar

  • Share this:
   മൂന്നാർ: കാട്ടാനകളെ കമ്പി വേലിക്കകത്താക്കി കന്നുകാലി വികസന ബോർഡ്. കാട്ടാനകളെ പകൽ സമയത്ത് പോലും കാണാൻ കഴിയുന്ന മാട്ടുപ്പെട്ടിയിലാണ് മുള്ള് വേലി പ്രയോഗം. സന്ദർശകർ റോഡിൽ നിന്നും ആനകൾക്ക് സമീപത്തേക്ക് പോകുന്നത് തടയുന്നതിനാണ് വേലി കെട്ടിയതെന്നാണ് പറയുന്നത്. എന്നാൽ ആനകളുടെ വഴിത്താരയാണ് തടസപ്പെട്ടത്. കാട്ടാനകളുടെ വഴിത്താരയെന്ന വനം വകുപ്പ് ബോർഡ് സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലും വേലി കെട്ടി.

   മാട്ടുപ്പെട്ടി ജലാശയം നീന്തി വരുന്ന കാട്ടാനകൾ
   മൂന്നാർ - ടോപ്പ് സ്റ്റേഷൻ റോഡ് മറികടന്ന് അരുവിക്കാട് ഭാഗത്തേക്കും തിരിച്ചും സഞ്ചരിച്ചിരുന്നു. ഇതിൽ കെ എൽ ഡി ബോർഡിൻറെ നിയന്ത്രണത്തിലുള്ള റോഡിന്‍റെ മുകൾ ഭാഗത്ത് നേരത്തെ വൈദ്യുതി വേലി കെട്ടി. ഇപ്പോൾ മറുഭാഗത്ത് മുള്ളുവേലിയും കെട്ടി. മുള്ളുവേലി കെട്ടിയത് ആനകളെ ദോഷകരമായി ബാധിക്കും.

   മുള്ളുവേലിയിൽ തട്ടി മുറിഞ്ഞാൽ ഇൻഫെക്ഷനുണ്ടാകുമെന്ന് പറയുന്നു. വൈദ്യുതി വേലി കെട്ടാൻ മുമ്പ് അനുമതി തേടിയപ്പോൾ വനം വകുപ്പ് നിഷേധിച്ചിരുന്നു. വന്യ ജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരമായിരുന്നു നടപടി.
   TRENDING:Pinarayi | Veena: വീണയ്ക്കും മുഹമ്മദ് റിയാസിനും ആശംസകൾ അറിയിച്ച് രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖർ [NEWS]WhatsApp | ഒരേ സമയം നാല് ഫോണിൽ വരെ കാണാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് [NEWS]KSEB Bill | അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി [NEWS]
   വന്യ ജീവികളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന മുള്ളുവേലി നീക്കം ചെയ്യണമെന്ന് വിവിധ പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു. വിനോദ സഞ്ചാരികൾ ആനകൾക്ക് സമീപത്തേക്ക് പോകാതിരിക്കാൻ വാച്ചർമാരെ നിയോഗിക്കുകയാണ് വേണ്ടത്.
   First published:
   )}