Kerala Local Body By-election Result Live| തദ്ദേശ ഉപതെരഞ്ഞെടുപ്പ് ലീഡ് നില: UDF 16, LDF 11, NDA 2

ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി, 20 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു വോട്ടെടുപ്പ്

  • News18 Malayalam
  • | November 10, 2022, 11:23 IST
    facebookTwitterLinkedin
    LAST UPDATED 25 DAYS AGO

    AUTO-REFRESH

    HIGHLIGHTS

    13:25 (IST)

    ചെങ്ങന്നൂർ പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ  കോൺഗ്രസ് സ്ഥാനാർഥിക്ക് നാടകീയ വിജയം. ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച് എൽഡിഎഫ് സ്ഥാനാർഥിയായി തോറ്റു.
    കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് വല്യാനൂർ 40 വോട്ടുകൾക്കാണ് സിപിഎം സ്വതന്ത്ര സ്ഥാനാർഥി ആശ വി.നായരെ പരാജയപ്പെടുത്തിയത്. ആശ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നതോടെ പഞ്ചായത്തംഗത്വം രാജിവച്ച ഒഴിവിലായിരുന്നു.കഴിഞ്ഞ തവണ ആശയോടു മത്സരിച്ചു പരാജയപ്പെട്ടയാളാണ് ജോസ് വല്യാനൂർ. വോട്ട് നില: കോൺഗ്രസ് - 260, സിപിഎം - 220, ബിജെപി - 116

    13:23 (IST)

    തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം വാര്‍ഡില്‍ കോണ്‍ഗ്രസിന്‍റെ ഇ എല്‍ബറി വിജയിച്ചു.103 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥിയെ എൽബറി പരാജയപ്പെടുത്തിയത്.

    12:5 (IST)

     ആലപ്പുഴ ജില്ലയിലെ എഴുപുന്ന പഞ്ചായത്തിലെ നാലാം വാർഡ്  എൽ.ഡി.എഫ് നിലനിർത്തി.

    12:4 (IST)

    ആലപ്പുഴ ജില്ലയിലെ പാലമേൽ പഞ്ചായത്തിലെ 11-ാം വാർഡിൽ യു.ഡി.എഫ്  വിജയിച്ചു. 

    12:4 (IST)

    ആലപ്പുഴ ജില്ലയിലെ  പാണ്ടനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ  യു.ഡി.എഫ് വിജയിച്ചു.  

    12:3 (IST)

    ആലപ്പുഴ ജില്ലയിലെ   മുതുകുളം പഞ്ചായത്തിലെ നാലാം വാർഡിൽ യു.ഡി.എഫ് വിജയിച്ചു.

    12:2 (IST)

    ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ സി.പി.എം സിറ്റിങ് സീറ്റ് ബി.ജെ.പി പിടിച്ചു. കോൺഗ്രസ് സ്ഥാനാർഥി രണ്ടാം സ്ഥാനത്തും സി.പി.എം സ്ഥാനാർഥി മൂന്നാം സ്ഥാനത്തുമാണ്.    ബി.ജെ.പി -286, കോൺഗ്രസ് -209, സി.പി.എം -164 എന്നിങ്ങനെയാണ്  വോട്ട്. സി.പി.എം മെമ്പർ തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റികൾക്ക് ഹാജരാകാത്തതിനെ തുടർന്ന് അയോഗ്യനാക്കിയതാണ് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്. 

    11:31 (IST)

    പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ മൂന്നാം വാർഡ് കുളപ്പടി എൽ.ഡി.എഫ് നിലനിർത്തി.സി.പി.ഐ യിലെ വഞ്ചികക്കിയാണ് 32 വോട്ടിന് വിജയിച്ചത്.

    11:26 (IST)


    മലപ്പുറം ന​ഗരസഭ 31–--ാം വാർഡ് കൈനോട് എൽഡിഎഫിന് ജയം. സിപിഎമ്മിലെ സി ഷിജു 12 വോട്ടുകൾക്ക് യുഡിഎഫിലെ സുജാത പരമേശ്വരനെയാണ് തോൽപ്പിച്ചത്.സിപിഎമ്മിലെ വി കെ റിറ്റുവിന്റെ നിര്യാണത്തെ തുടർനന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്‌ 

    11:24 (IST)

    കൊല്ലം പൂതക്കുളം പഞ്ചായത്ത് കോട്ടുവൻകോണം വാർഡ് ബിജെപി നിലനിർത്തി. എസ്.ഗീത വിജയിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്ഥാപനങ്ങളിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫലസൂചനകള്‍ യുഡിഎഫിന് അനുകൂലമാണ്. സംസ്ഥാനത്തെ 11 ജില്ലകളിലായി 29 തദ്ദേശ വാർഡുകളിൽ ആയിരുന്നു വോട്ടെടുപ്പ്. കണ്ണൂർ, കോട്ടയം, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി, 20 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു വോട്ടെടുപ്പ്. വോട്ടെണ്ണൽ രാവിലെ പത്തിനാരംഭിക്കും. ബുധനാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 76.7 ശതമാനം പേർ വോട്ടുചെയ്‌ത‌തായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഫലം കമ്മീഷന്റെ www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം.