നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Local Body By-Election | സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളില്‍ ഡിസംബര്‍ 7 ന് ഉപതിരഞ്ഞെടുപ്പ്

    Kerala Local Body By-Election | സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളില്‍ ഡിസംബര്‍ 7 ന് ഉപതിരഞ്ഞെടുപ്പ്

    സംസ്ഥാനത്ത് മൂന്ന് ജീല്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെടെ 32 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജീല്ലാ പഞ്ചായത്ത്(district panjayath) വാര്‍ഡുകളില്‍ ഉള്‍പ്പെടെ 32 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് (By Election)നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

      സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളില്‍ ഡിസംബര്‍ 7 ന് ഉപതിരഞ്ഞെടുപ്പ് മാത്യക പൊരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതായി കമ്മീഷന്‍ അറിയിച്ചു.

      തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പുറപ്പെടുവിക്കും. അന്നുമുതല്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 20ന് നടക്കും. 22 വരെ പത്രിക പിന്‍വലിക്കാം. കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.

      ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ - തദ്ദേശ സ്ഥാപനം, വാര്‍ഡ് നമ്പര്‍, പേര് ക്രമത്തില്‍.

      തിരുവനന്തപുരം- തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 90. വെട്ടുകാട്; ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്, 07. ഇടയ്ക്കോട്; പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്, 07. പോത്തന്‍കോട്; വിതുര ഗ്രാമപഞ്ചായത്ത്, 03. പൊന്നാംചുണ്ട്

      കൊല്ലം- ചിതറ ഗ്രാമപഞ്ചായത്ത്, 10. സത്യമംഗലം; തേവലക്കര ഗ്രാമപഞ്ചായത്ത്, 03. നടുവിലക്കര

      ആലപ്പുഴ- ആലപ്പുഴ ജില്ലാ പഞ്ചായത്ത്, 01. അരൂര്‍

      കോട്ടയം- കാണക്കാരി ഗ്രാമപഞ്ചായത്ത്, 09. കളരിപ്പടി; മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്, 12. മാഞ്ഞൂര്‍ സെന്‍ട്രല്‍

      ഇടുക്കി- രാജക്കാട് ഗ്രാമപഞ്ചായത്ത്, 09. കുരിശുംപടി; ഇടമലക്കുടി ഗ്രാമപഞ്ചായത്ത്, 09. വടക്കേഇടലി പാറക്കുടി

      എറണാകുളം- കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 63. ഗാന്ധിനഗര്‍; പിറവം മുനിസിപ്പാലിറ്റി, 14. ഇടപ്പിള്ളിച്ചിറ

      തൃശൂര്‍- മതിലകം ബ്ലോക്ക് പഞ്ചായത്ത്, 10. അഴീക്കോട്; ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, 18. ചാലാംപാടം; കടപ്പുറം ഗ്രാമപഞ്ചായത്ത്, 16. ലൈറ്റ് ഹൗസ്

      പാലക്കാട്- പാലക്കാട് ജില്ലാ പഞ്ചായത്ത്, 01. ശ്രീകൃഷ്ണപുരം; കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത്, 04. ചുങ്കമന്ദം; തരൂര്‍ ഗ്രാമപഞ്ചായത്ത്, 01. തോട്ടുവിള; എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്, 07. മൂങ്കില്‍മട; എരുമയൂര്‍ ഗ്രാമപഞ്ചായത്ത്, 01. അരിയക്കോട്; ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്, 08. കര്‍ക്കിടകച്ചാല്‍

      മലപ്പുറം- പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, 14. ചീനിക്കല്‍; കാലടി ഗ്രാമപഞ്ചായത്ത്, 06. ചാലപ്പുറം; തിരുവാലി ഗ്രാമപഞ്ചായത്ത്, 07. കണ്ടമംഗലം; ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്, 05. വേഴക്കോട്; മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്, 01. കാച്ചിനിക്കാട് പടിഞ്ഞാറ്

      കോഴിക്കോട്- കോഴിക്കോട് ജില്ലാ പഞ്ചായത്ത്, 20. നന്‍മണ്ട; കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്, 07. കുമ്പാറ; ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത്, 15. വള്ളിയോത്ത്

      കണ്ണൂര്‍- എരുവേശി ഗ്രാമപഞ്ചായത്ത്, 14. കൊക്കമുള്ള്

      കാസര്‍ഗോഡ് - കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, 30. ഒഴിഞ്ഞവളപ്പ്.

      Climate Change | കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പ് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ല; സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും പിന്‍മാറണം: പ്രതിപക്ഷ നേതാവ്

      കേരളം പാരിസ്ഥിതികമായി അപകടാവസ്ഥയിലാണെന്ന ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്(Climate Change)പഠന റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (v d satheesan)

      കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം ശക്തമാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. റീ ബില്‍ഡ് കേരളയിലും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് മുന്‍കരുതല്‍ സ്വീകരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടില്ല. പശ്ചിമഘട്ട മേഖലകളില്‍ ചെറുതും വലുതുമായ ആയിരക്കണക്കിന് മണ്ണിടിച്ചിലുകളുണ്ടായിട്ടും അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

      ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് പഠന റിപ്പോര്‍ട്ടില്‍ അപകടകരമായ അവസ്ഥയിലൂടെ കടന്നു പോകുന്ന പ്രദേശമായി കേരളത്തെ രേഖപ്പെടുത്തിയിട്ടും പരിസ്ഥിതി സംരക്ഷണത്തിലും ദുരന്ത ലഘൂകരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

      2015 മുതല്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്ന പ്രദേശമായി കേരളം മാറിയിരിക്കുകയാണ്. ദുര്‍ബല ജനവിഭാഗങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവരിലേറെയും. അവരുടെ ജീവിതം ഓരോ പ്രകൃതി ദുരന്തവും കൂടുതല്‍ ദുഷ്‌ക്കരമാക്കിക്കൊണ്ടിരിക്കുകയാണ്. ആറു വര്‍ഷത്തിലധികമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരുണ്ട്. ഇവരെ അടിയന്തിരമായി പുനരധിവസിപ്പിക്കണം.

      കാലാവസ്ഥാ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതുകൊണ്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. 30 അടി ഉയരത്തില്‍ കേരളത്തെ വെട്ടിമുറിക്കുന്ന കോട്ടയായാണ് സില്‍വര്‍ ലൈന്‍ നിര്‍മ്മിക്കുന്നത്. പരിസ്ഥിതി ആഘാത പഠനം പോലും നടത്താന്‍ തയാറായിട്ടില്ല.

      Also Read-Climate Change | കാലാവസ്ഥാ വ്യതിയാനം; ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

      വികസനത്തിന് എതിരായതു കൊണ്ടല്ല, യു.ഡി.എഫ് വിശദമായ പഠനം നടത്തി സില്‍വര്‍ ലൈന്‍ ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതം മനസിലാക്കിയ ശേഷമാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ സര്‍ക്കാര്‍ തയാറാകണം.

      പ്രകൃതി ദുരന്തങ്ങള്‍ തടഞ്ഞു നിര്‍ത്താനാകില്ലെങ്കിലും പൂര്‍വ ദുരന്ത നിവാരണം ഏറെ പ്രധാനമാണ്. ദുരന്തമായി മാറിയിരിക്കുന്ന ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിലയിരുത്തണം. മഹാപ്രളയത്തിനു ശേഷവും ഇരുനൂറിലധികം ക്വാറികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇനിയെങ്കിലും പരിസ്ഥിതി ഓഡിറ്റിംഗ് നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
      Published by:Jayashankar AV
      First published:
      )}