കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഒളിച്ചോടിയ സ്ഥാനാർഥിക്ക് ലഭിച്ചത് 38 വോട്ട്. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച സി. ആതിരയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒളിച്ചോടിയത്. ഇവിടെ 706 വോട്ടുകള്‍ നേടിയ സി.പി.എമ്മിലെ രേഷ്മ സജീവന്‍ വിജയിച്ചു. കോണ്‍ഗ്രസിലെ കല്ലായി മഹിജ 212 വോട്ടുകള്‍ നേടി.
കാസര്‍കോട് ബേഡകത്തുള്ള കാമുകനൊപ്പമാണ് സി. ആതിര ഒളിച്ചോടിയത്. ഇവർ പിന്നീട് വിവാഹിതരാകുകയും ചെയ്തു. യുവതിയുടെ ഭര്‍ത്താവ് മാലൂര്‍ പഞ്ചായത്തിലെ മറ്റൊരു വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഒളിച്ചോടി ബേഡകത്തെത്തിയ ഇരുവരും പൊലീസില്‍ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരാകുകയായിരുന്നു.
ഒളിച്ചോടി ബേഡകത്തെത്തിയ ഇരുവരും പൊലീസില്‍ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരാകുയായിരുന്നു.
Also Read-
ബിജെപി സ്ഥാനാർത്ഥി കാമുകനൊപ്പം ഒളിച്ചോടി; സ്ഥാനാർത്ഥി മുങ്ങിയത് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ ഇടതുമുന്നണിയാണ് മുന്നിൽ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽ ഇടതുമുന്നണിക്കാണ് ആധിപത്യം. എന്നാൽ നഗരസഭകളിൽ യുഡിഎഫിനാണ് മുൻതൂക്കം. കോർപറേഷനിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഏറെ മുന്നേറ്റമുണ്ടാക്കി. പന്തളം നഗരസഭയിലെ ഭരണം പിടിക്കാൻ ബിജെപിക്ക് സാധിച്ചു.
941 ഗ്രാമപഞ്ചായത്തുകളില്‍ ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 513 എണ്ണത്തിലും എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. യുഡിഎഫിന് 377, എന്‍ഡിഎ, 23, മറ്റുള്ളവര്‍ 28 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍. ബ്ലോക്ക് പഞ്ചായത്തില്‍ 152ല്‍ എല്‍ഡിഎഫ് 108 ഇടത്തും യുഡിഎഫ് 43 ഇടത്തും ലീഡ് ചെയ്യുന്നു. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളില്‍ പത്തിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. നാലിടത്താണ് യു.ഡി.എഫ്. മുനിസിപ്പാലിറ്റികളില്‍ 86 എണ്ണത്തില്‍ 42 ഇടത്ത് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. 38 മുൻസിപ്പാലിറ്റികളിലാണ് ഇടത് മുന്നേറ്റം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.