കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽപരാജയപ്പെട്ടതിനു പിന്നാലെ റീ കൗണ്ട് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വം. ഐലൻഡ് നോർത്ത് വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയോട് ഒരു വോട്ടിനായിരുന്നു വേണുഗോപാലിന്റെ പരാജയം. ഐലൻഡ് നോർത്ത് വാർഡിൽ ബി.ജെ.പി സ്ഥാനാർഥി പത്മകുമാരിയാണ് വിജയിച്ചത്.
കൊച്ചി കോർപറേഷനിലെ ഫലം പുറത്തുവരുമ്പോൾ യു.ഡി.എഫും എൽഡിഎഫും ഒപ്പത്തിനൊപ്പമാണ്. തൃശൂർ മുൻസിപ്പാലിറ്റിയിൽ ബി.ജെ.പി നേതാവ് എൻ ഗോപാലകൃഷ്ണൺനും പിന്നിലാണ്.
കൊല്ലം പരവൂർ നഗരസഭ വാർഡ് ഒന്നിൽ യുഡിഎഫ് വിജയിച്ചു. ആറ് നഗരസഭകളിൽ എൽഡിഎഫ് ലീഡു ചെയ്യുകയാണ്. പാലാ നഗരസഭയിൽ ഇടതുപക്ഷമാണ് ലീഡ് ചെയ്യുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.