• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Local Body Election 2020 Result | 'ജനങ്ങൾ നൽകിയത് വലിയ പിന്തുണ'; ഇടത് വിജയത്തിന് നന്ദി പറഞ്ഞു എ. വിജയരാഘവൻ

Kerala Local Body Election 2020 Result | 'ജനങ്ങൾ നൽകിയത് വലിയ പിന്തുണ'; ഇടത് വിജയത്തിന് നന്ദി പറഞ്ഞു എ. വിജയരാഘവൻ

മുഖ്യമന്ത്രിക്കും എൽഡി എഫിനുമെതിരെ വലിയ അപവാദ പ്രചരണമാണ് പ്രതിപക്ഷം നടത്തിയതെന്ന് എ. വിജയരാഘവൻ പറഞ്ഞു

എ വിജയരാഘവൻ

എ വിജയരാഘവൻ

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങൾ ഇടതുമുന്നണിക്ക് നൽകിയത് വലിയ പിന്തുണയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്‌തമായി ഇടത് മുന്നണിക്കും എല്‍.ഡി.എഫ് സര്‍ക്കാരിനും എതിരായി വലിയ കളവും ദുഷ്‌പ്രചരണങ്ങളും പ്രതിപക്ഷം നടത്തിയ കാലമാണിത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് കേരള ജനത നല്‍കിയ വലിയ പിന്തുണയ്‌ക്ക് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

    മുഖ്യമന്ത്രിക്കും എൽഡി എഫിനുമെതിരെ വലിയ അപവാദ പ്രചരണമാണ് പ്രതിപക്ഷം നടത്തിയതെന്ന് എ. വിജയരാഘവൻ പറഞ്ഞു. മുന്‍പൊരു തിരഞ്ഞെടുപ്പ് കാലത്തും ഇത്ര വിഷലിപ്‌തമായ പ്രചാരണം കേരളം കണ്ടില്ല. എന്നാല്‍ കേരള ജനത അത് വിശ്വസിച്ചില്ല. ഇടത് മതനിരപേക്ഷ പ്രസ്ഥാനങ്ങളോടും എല്‍.ഡി.എഫ് സര്‍ക്കാരിനോടുമുള‌ള ജനപിന്തുണയുമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും എ.വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

    Also Read- Kerala Local Body Election Results 2020 LIVE: പഞ്ചായത്തുകളിൽ LDF; മുൻസിപാലിറ്റിയിൽ UDF; കോർപറേഷനിൽ ഒപ്പത്തിനൊപ്പം

    സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ പിന്തുണയാണ് ഫലമെന്ന് എ. വിജയരാഘവൻ പറഞ്ഞു. ഈ സര്‍ക്കാര്‍ വളരെ പ്രയാസമുള‌ള തിരഞ്ഞെടുപ്പ് കാലത്തെയാണ് അഭിമുഖീകരിച്ചത്. കേന്ദ്ര വിഹിതം കൃത്യമായി തരാതെ കേന്ദ്ര സര്‍ക്കാര്‍ വിഷമിപ്പിച്ചപ്പോളും ജനങ്ങള്‍ക്കായുള‌ള കരുതല്‍ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ മാ‌റ്റിവച്ചില്ലെന്ന് എ.വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഭാവി മുന്നില്‍കണ്ട് വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ സര്‍ക്കാരാണിത്. കേന്ദ്ര ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും തടസ്സപ്പെടുത്തിയെന്നും യുഡിഎഫ്, ബിജെപി, മുസ്ളിം മതമൗലിക വാദികള്‍ എന്നിവരെ ചേര്‍ത്ത് നിര്‍ത്തി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രചാര വേല നടത്തിയെന്നും വിജയരാഘവന്‍ ആരോപിച്ചു.

    തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി അറിയാം

    ബിജെപിയുമായും വെൽഫെയർ പാർട്ടിയുമായും യുഡിഎഫ് ഒരു പോലെ കൂട്ടുക്കെട്ടുണ്ടാക്കിയെന്ന് എ. വിജയരാഘവൻ പറഞ്ഞു. യു ഡി എഫ് സ്വീകരിച്ച അവസരവാദ നിലപാടിന്റെ പ്രതിഫലനമാണ് കണ്ടത്. ജനത്തെ തെ‌റ്റിദ്ധരിപ്പിക്കാന്‍ കമ്മ്യൂണിസ്‌റ്റ് വിരുദ്ധ മാദ്ധ്യമങ്ങള്‍ ശ്രമിച്ചുവെന്നും എന്നാല്‍ ജനം അതെല്ലാം തള‌ളിക്കളഞ്ഞു. പ്രതിലോമത അതിന്റെ എല്ലാ കരുത്തുമുപയോഗിച്ച്‌ നാടിനെ തകര്‍ക്കാന്‍ ശ്രമിച്ച ഘട്ടത്തിലാണ് ഇടത് മുന്നണി തിളങ്ങുന്ന വിജയം സ്വന്തമാക്കിയതെന്നും എ.വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

    പലയിടത്തും ബി ജെ പിക്ക് യു ഡി എഫ് വോട്ട് നൽകി. ബിജെപി ജയിച്ച ഇടങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. UDF ശ്രമം BJP ക്ക് അനുകൂല സാഹചര്യമൊരുക്കുകയായിരുന്നു. KPCC ആസ്ഥാനത്തിന് മുന്നിൽ വേറെ ബോർഡ് വച്ചാലും അതിശയിക്കാനില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
    Published by:Anuraj GR
    First published: