നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Lockdown | സംസ്ഥാനത്ത് ശനി ഞായർ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ

  Kerala Lockdown | സംസ്ഥാനത്ത് ശനി ഞായർ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ

  ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറി മാത്രം ആണ് ഉണ്ടാകുക. പാഴ്സൽ ടേക്ക് എവേ കൗണ്ടറുകൾ പ്രവർത്തിക്കില്ല.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ശനി ഞായർ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറി മാത്രം ആണ് ഉണ്ടാകുക. പാഴ്സൽ ടേക്ക് എവേ കൗണ്ടറുകൾ പ്രവർത്തിക്കില്ല. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് നിർമ്മാണപ്രവർത്തനങ്ങളാകാം
   അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന വ്യവസ്ഥയോടെയാണിത്.

   മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തുന്ന കടകൾക്ക് നാളെ തുറന്നു പ്രവർത്തിക്കാം. ഇന്നു ചേർന്ന കോവിഡ് അവലോകന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.

   കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടാൻ തീരുമാനിച്ചിരുന്നു. ജൂൺ 16 വരെയാണു ലോക്ക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ ആകുംവരെ നിയന്ത്രണങ്ങൾ തുടരണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടിരുന്നു.
   രണ്ടാം തരംഗത്തിൽ ടി പി ആർ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്ന് കുറഞ്ഞെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടായില്ല. തുടർന്നാണ് മറ്റന്നാൾ വരെ നിബന്ധനകൾ കർശനമാക്കിയത്.
   നിലവിൽ സംസ്ഥാനത്ത് കോവിഡ് മരണം പതിനായിരം പിന്നിട്ടു. ഇന്നു മാത്രം 194 പേരാണ് മരിച്ചത്. മരിച്ചവരിൽ രണ്ടായിരത്തി അറുന്നൂറിലേറെ പേർ അറുപത് വയസിന് താഴെയുള്ളവരാണ്.


   അതിനിടെ കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
   Also Read- അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല; കുട്ടികളിലെ കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,09,10,418 സാമ്പിളുകളാണ് പരിശോധിച്ചത്.

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,631 ആയി.

   ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 718 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1931, കൊല്ലം 1596, മലപ്പുറം 1540, എറണാകുളം 1525, തൃശൂര്‍ 1347, പാലക്കാട് 837, കോഴിക്കോട് 999, ആലപ്പുഴ 842, കണ്ണൂര്‍ 705, ഇടുക്കി 656, കോട്ടയം 547, കാസര്‍ഗോഡ് 429, പത്തനംതിട്ട 415, വയനാട് 166 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

   62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് 11 വീതം, കണ്ണൂര്‍ 8, തൃശൂര്‍ 7, കൊല്ലം 6, തിരുവനന്തപുരം 5, പത്തനംതിട്ട, വയനാട് 4 വീതം, കോട്ടയം 3, പാലക്കാട് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


   Published by:Anuraj GR
   First published:
   )}