തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം പ്രവചിക്കുകയാണ് ന്യൂസ് 18 ഇപ്സോസ് സര്‍വേ. എൽ.ഡി.എഫ് 11 മുതല്‍ 13 സീറ്റുവരെ നേടുമെന്ന് സർവേയിൽ പറയുന്നു. യു.ഡി.എഫിന് ഏഴു മുതല്‍ ഒന്‍പതു വരെയാണ് സാധ്യത.
എൻ.ഡി.എയ്ക്ക് ഒരു സീറ്റ് ലഭിക്കാമെന്നും സര്‍വേ പറയുന്നു. ന്യൂസ് 18 ഇപ്സോസ് സര്‍വേ അനുസരിച്ച് യു.ഡി.എഫിന് ലഭിക്കുക 43.55 ശതമാനം വോട്ട് ആണ്. എല്‍ഡിഎഫിന് 43.27 ശതമാനം വോട്ട് ലഭിക്കും.
ദശാംശം രണ്ട് എട്ട് ശതമാനം വോട്ടിന് പിന്നിലാണെങ്കിലും എല്‍ഡിഫ് 11 മുതല്‍ 13 വരെ സീറ്റ് നേടാം. 2014ല്‍ എൽ.ഡി.എഫിന് എട്ട് സീറ്റാണ് ലഭിച്ചിരുന്നത്. അന്ന് 12 സീറ്റ് ലഭിച്ച യു.ഡി.എഫിന് ഏഴ് മുതല്‍ ഒന്‍പതു സീറ്റ് വരെയാണ് ലഭിക്കുക എന്നാണ് കണ്ടെത്തല്‍. ശബരിമല വിഷയം ഉന്നയിച്ചു പ്രചാരണം നടത്തിയ എന്‍ഡിഎയ്ക്ക് 11 ശതമാനം വോട്ടാണ് ലഭിക്കുക.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കേരളത്തില്‍ 10.33 ശതമാനം വോട്ടാണ് കിട്ടിയത്. ഇത്തവണ 11 ശതമാനമാണ് സര്‍വേ പറയുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം 16 ശതമാനം വോട്ട് നേടിയിരുന്നു. മുസ്ലിംലീഗ് രണ്ട് സിറ്റിങ് സീറ്റുകളും നിലനിര്‍ത്തും എന്നും ന്യൂസ് 18 സര്‍വേ പ്രവചിക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.