മഴക്കെടുതിയിൽ 1022 കോടിയുടെ കൃഷിനാശം
ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിപ്രകാരം നടത്തിവന്ന കൃഷി ഭൂരിഭാഗവും നശിച്ചു. 95729 കർഷകർക്കാണ് മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നഷ്ടമായത്
news18-malayalam
Updated: August 14, 2019, 8:44 AM IST

cultivation loss
- News18 Malayalam
- Last Updated: August 14, 2019, 8:44 AM IST
തിരുവനന്തപുരം: തുടർച്ചയായ മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക കൃഷിനാശം. ഇതുവരെ 1022.43 കോടി രൂപയുടെ നാശമുണ്ടായതായാണ് റിപ്പോർട്ട്. പാലക്കാട്, വയനാട്, തൃശൂർ ജില്ലകളിലാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായത്. പാലക്കാട്ട് 219.79 കോടിയുടെയും വയനാട്ടിൽ 205.03 കോടിയുടെയും തൃശൂരിൽ 131.99 കോടി രൂപയുടെയും കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഏറ്റവുമധികം നാശമുണ്ടായത് നെൽകൃഷിക്കാണ്. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഉൾപ്പടെ 17071 ഹെക്ടറിലെ 256.04 കോടി രൂപയുടെ നെൽകൃഷിയാണ് വെള്ളംകയറി നശിച്ചത്. 86.06 ലക്ഷം ഏത്തവാഴകളും 40614 കായ്ഫലമുള്ള തെങ്ങുകളും നശിച്ചു. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിപ്രകാരം നടത്തിവന്ന കൃഷി ഭൂരിഭാഗവും നശിച്ചു. 95729 കർഷകർക്കാണ് മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നഷ്ടമായത്. Kerala Rain Live: ഇന്നും നാളെയും ശക്തമായ മഴ തുടരും; മരണം 92 ആയി
വിള ഇൻഷുർ ചെയ്ത കർഷകർക്ക് നഷ്ടപരിഹാരത്തുകയിൽ വർധനയുണ്ട്. തെങ്ങ് നശിച്ചവർക്ക് 500 രൂപയാണ് നഷ്ടപരിഹാരം. എന്നാൽ വിള ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ 2000 രൂപ വരെ ലഭിക്കും. 25 ഇനം വിളകൾക്കാണ് പരിരക്ഷ ലഭിക്കുന്നത്. ആനുകൂല്യം ലഭിക്കാൻ കൃഷിഭവനുമായി ബന്ധപ്പെടണം. ഇൻഷുറൻസ് ടോൾഫ്രീ നമ്പരായ 1800-425-7064ൽ വിളിച്ച് വിവരം അറിയിച്ചാലും ആനുകൂല്യം ലഭിക്കും.
ഏറ്റവുമധികം നാശമുണ്ടായത് നെൽകൃഷിക്കാണ്. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഉൾപ്പടെ 17071 ഹെക്ടറിലെ 256.04 കോടി രൂപയുടെ നെൽകൃഷിയാണ് വെള്ളംകയറി നശിച്ചത്. 86.06 ലക്ഷം ഏത്തവാഴകളും 40614 കായ്ഫലമുള്ള തെങ്ങുകളും നശിച്ചു. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിപ്രകാരം നടത്തിവന്ന കൃഷി ഭൂരിഭാഗവും നശിച്ചു. 95729 കർഷകർക്കാണ് മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നഷ്ടമായത്.