• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള ലോട്ടറി രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുക; സമ്മാനാർഹർക്ക് സാമ്പത്തിക അച്ചടക്ക പരിശീലനം നൽകും: ധനമന്ത്രി

കേരള ലോട്ടറി രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുക; സമ്മാനാർഹർക്ക് സാമ്പത്തിക അച്ചടക്ക പരിശീലനം നൽകും: ധനമന്ത്രി

ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ യാത്രയയപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ധനമന്ത്രി കെ എൻ ബാലഗോപാൽ

ധനമന്ത്രി കെ എൻ ബാലഗോപാൽ

  • Last Updated :
  • Share this:
    തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഉയർന്ന തുകയാണ് കേരള ലോട്ടറി നൽകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ലോട്ടറി അടിക്കുന്നവർക്ക് സാമ്പത്തിക അച്ചടക്കം ഉറപ്പു വരുത്തുന്നതിനാവാശ്യമായ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. കാലാവധി പൂര്‍ത്തീകരിച്ച ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ യാത്രയയപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

    പൊതുജനങ്ങളും തൊഴിലാളികളും സര്‍ക്കാരും സംയുക്തമായി നടത്തുന്ന ജനകീയ കൂട്ടായ്മയാണ് കേരള ലോട്ടറി. ചിട്ടയാര്‍ന്ന തൊഴിലാളി യൂണിയന്റേയും ക്ഷേമനിധി ബോര്‍ഡിന്റേയും ചിട്ടയായ പ്രവർത്തനങ്ങൾ തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷിത്വം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

    Also Read- കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് 'കേരള സവാരി' എത്തുന്നു; ഫ്ലാഗ് ഓഫ് ഇന്ന്

    കാലാവധി പൂര്‍ത്തിയാക്കിയ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും ഉദ്യാഗസ്ഥര്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ നൽകി.

    അതേസമയം, കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-326 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SY 179672 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. SW 630823 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനവും നറുക്കെടുത്തു. ഒന്നാം സമ്മാനം75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.
    Published by:Naseeba TC
    First published: