ന്യൂഡൽഹി: മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് യുവതിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശിയായ അഖിൽ അജയനാണ് ഡൽഹി പൊലീസിൻറെ പിടിയിലായത്. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഫേസ്ബുക്ക് വഴി യുവതിയെ പരിചയപ്പെട്ട അഖിൽ, മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും കാട്ടി ബ്ലാക്മെയിൽ ചെയ്ത് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് പിതാവ് പരാതിയിൽ പറയുന്നത്. ചിത്രങ്ങളും വീഡിയോകളും പെൺകുട്ടിയുടെ പിതാവിനും ബന്ധുക്കൾക്കും അഖിൽ അയച്ചു കൊടുത്തിരുന്നു. ഇത് അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി എട്ട് ലക്ഷം തട്ടിയെടുക്കാനായിരുന്നു പദ്ധതി.
Also Read-ഡിഎൻഎയും വിരലടയാളവും തോറ്റു; കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിയാൻ സഹായിച്ചത് സിഗററ്റ് ലൈറ്റർ
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് യുവാവിന്റെ ലൊക്കോഷന്‍ കണ്ടു പിടിക്കുകയും സ്വദേശമായ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരു പെട്രോൾ പമ്പിൽ മാനേജരായ അജയ്, ബ്രസീലിയൻ സ്വദേശിനി ഉൾപ്പെടെ മറ്റ് പെൺകുട്ടികളെയും ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി കബളിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. ഈ വർഷം ആദ്യം തുർക്കി സന്ദര്‍ശിച്ച ഇയാൾ, അവിടെ വച്ച് ബ്രസീലിയൻ യുവതിയെ കണ്ട് മുട്ടുകയും 6000 ഡോളർ തട്ടിയെടുക്കുകയും ചെയ്തിരുന്നു.
നിലവിലെ പരാതിക്കാരിയിൽ നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ബ്രസീലിലേക്ക് കടക്കാനായിരുന്നു 26 കാരനായ അഖിലിന്റെ പദ്ധതിയെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്, ഇയാളിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും ലാപ്ടോപും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Blackmailing, New Delhi