നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡിന് ശേഷം സംസ്ഥാനത്ത് തൊഴിലില്ലായ്മ 27.3 ശതമാനമായി വർദ്ധിച്ചു

  കോവിഡിന് ശേഷം സംസ്ഥാനത്ത് തൊഴിലില്ലായ്മ 27.3 ശതമാനമായി വർദ്ധിച്ചു

  കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ജനസംഖ്യയുടെ 11 ശതമാനമായി

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: കോവിഡിന് ശേഷം സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് തൊഴിൽമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. 2021 മെയ് 31 ലെ കണക്കനുസരിച്ച് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 37. 71 ലക്ഷമായി വർദ്ധിച്ചു. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ജനസംഖ്യയുടെ 11 ശതമാനമായി. കോവിഡിനു മുൻപ് ഇത് 10% ആയിരുന്നു.

  കോവിഡിന് മുൻപ് തൊഴിലില്ലായ്മ നിരക്ക് 16.3 ശതമാനവും രാജ്യത്ത് 9.1 ശതമാനവും ആയിരുന്നു. എന്നാൽ കോവിഡിന് ശേഷം കേരളത്തിലെ നിരക്ക് 27.3 ശതമാനമായി വർദ്ധിച്ചു. രാജ്യത്ത് ഇത് 20.8 ശതമാനമാണെന്നും  ശിവൻകുട്ടി അറിയിച്ചു.

  സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ കണക്ക് പ്രകാരം കേരളത്തിൽ ഇപ്പോഴും 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും മന്ത്രി സഭയിൽ അറിയിച്ചു. കൂടുതലും ആദിവാസി, തീരദേശ മേഖലകളിൽ നിന്നുള്ളവരാണ്.  സംസ്ഥാനത്ത് ജൂണിൽ സ്കൂളുകൾ തുറന്നില്ലെങ്കിലും ഓൺലൈൻ വഴി പ്രവേശനം നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സമ്പൂർണ്ണ പോർട്ടൽ വഴി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് 2,09,781 വിദ്യാർത്ഥികളാണ്. ജൂൺ 4 വരെയുള്ള കണക്കാണിത്.

  തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും, ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സഭയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകി. ടൗട്ടേ ചുഴലിക്കാറ്റ് മൂലമുണ്ടായ കടൽക്ഷോഭം വിഴിഞ്ഞം തുറമുഖ പദ്ധതിയെ ബാധിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അറിയിച്ചു. പുലിമുട്ട് നിർമ്മാണത്തെ ടൗട്ടേ ബാധിച്ചു.

  പുലിമുട്ടിൻ്റെ കോർ ലെയർ, താൽക്കാലിക സംരക്ഷണ ആവരണം തുടങ്ങിയവയ്ക്കായി നിക്ഷേപിച്ച വിവിധ വലിപ്പത്തിലുള്ള പാറകൾക്ക് സ്ഥാനഭ്രംശം സംഭവിച്ചു. കേടുപാടുകളുടെ യഥാർത്ഥ തോത് മനസ്സിലാക്കുന്നതിനുള്ള നടപടികൾ കരാർ കമ്പനി നടത്തുന്നു എന്നും മന്ത്രി സഭയിൽ അറിയിച്ചു.

  കൊവിഡ് കാരണം 33,675 കോടി രൂപയുടെ നഷ്ടം ടൂറിസം മേഖലയ്ക്കുണ്ടായെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. കോവിഡ് മൂലം ടൂറിസം മേഖലയിലെ പ്രതിസന്ധി രൂക്ഷമാണ്.

  ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി രൂപീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. തദ്ദേശീയ വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനം നടത്തും. ഓരോ പഞ്ചായത്തിലും ഒരു ഡെസ്റ്റിനേഷൻ എന്ന നിലയ്ക്ക് പദ്ധതി തുടങ്ങും. പ്രാധാന്യം കിട്ടാതെ കിടക്കുന്ന മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകും. പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളിൽ ജൂലൈ 15 ന് മുൻപ് പൂർണമായും വാക്സിനേഷൻ നടപ്പാക്കുന്നതും ആലോചനയിലുണ്ടെന്നും മന്ത്രി സഭയിൽ പറഞ്ഞു.

  Summary: The Covid-hit state marked 27.3 percentage of joblessness. This was announced by Labour Minister V. Sivankutty in the Assembly. Now the number of jobless people in the state constitutes 11 percentage, in comparison to the 10pc during pre-Covid times. 37. 71 lakh people have registered their names in the Employment Exchange
  Published by:user_57
  First published:
  )}