നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എന്‍.റാമിന് കേരള മീഡിയ അക്കാദമി പുരസ്‌കാരം: മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു

  എന്‍.റാമിന് കേരള മീഡിയ അക്കാദമി പുരസ്‌കാരം: മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു

  അക്കാദമിയുടെ നാല്പതാം വാര്‍ഷിക ആഘോഷത്തിന് ഭാഗമായി നിര്‍ഭയവും മികവുറ്റതുമായ മാധ്യമപ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു

  N Ram

  N Ram

  • Share this:
   കൊച്ചി:  കേരള മീഡിയ അക്കാദമി ദേശീയ മാധ്യമ പുരസ്‌കാരത്തിന് ദ ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ എന്‍. റാം അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 40 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തെ വിലയിരുത്തിയാണ് റാമിനെ  തിരഞ്ഞെടുത്തതെന്ന് ജൂറി  വ്യക്തമാക്കി.

   മുന്‍ മന്ത്രി എം എ ബേബി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് ,പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ , മാധ്യമ നിരൂപകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഏഷ്യാനെറ്റ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ ആസൂത്രണ ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍ എന്നിവരായിരുന്നു ജൂറി.

   ടി.വി.ആര്‍ ഷേണായി ബുക്ക് കോര്‍ണര്‍ ഉദ്ഘാടനം

   കേരള മീഡിയ അക്കാദമിയില്‍ ടി.വി.ആര്‍.ഷേണായി ബുക്ക് കോര്‍ണര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. അന്തരിച്ച പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ടി.വി.ആര്‍. ഷേണായിയുടെ പുസ്തകശേഖരം അക്കാദമി ലൈബ്രറിക്ക് സംഭാവന നല്‍കിയിരുന്നു. ബുക്ക് കോര്‍ണറിന്റെ ഉദ്ഘാടനം ഇന്ത്യന്‍ മാധ്യമ ദിനത്തിന്റെ ഭാഗമായി 2020 ജനുവരി 29 രാവിലെ 10.30 ന് എം.എ.ബേബി നിര്‍വ്വഹിക്കും.

   മാധ്യമ ഗവേഷക ഫെലോഷിപ്പ് 2019-2020

   സൂക്ഷ്മ വിഷയങ്ങളില്‍ ഒരു ലക്ഷം രൂപ വീതമുള്ള ഫെലോഷിപ്പിന്
   സുധീര്‍നാഥ് എന്‍.ബി (സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍)- കാര്‍ട്ടൂണ്‍ ചരിത്രം വി.പി സുബൈര്‍ (മലയാള മനോരമ)- മലയാള പത്രങ്ങളുടെ സാങ്കേതിക വളര്‍ച്ചയുടെ ചരിത്രം, എന്നിവര്‍ അര്‍ഹരായി.

   സമഗ്രവിഷയം (75,000 രൂപ വീതം )
   വിനോദ് പായം (ദേശാഭിമാനി)
   അനൂപ് ദാസ്.കെ (മാതൃഭൂമി)
   ദാവൂദ് .പി (ചന്ദ്രിക),
   ഫഹീം ചമ്രവട്ടം (മാധ്യമം),
   ജിഷ എലിസബത്ത് (മാധ്യമം)
   രമേശ്ബാബു.ആര്‍ (ജനയുഗം)

   പൊതു ഗവേഷണ മേഖല (10,000 രൂപ വീതം)

   ആര്‍.കെ.ബിജുരാജ് -മാധ്യമം ആഴ്ചപതിപ്പ്,
   രമ്യ.കെ.എച്ച്- മാതൃഭൂമി
   ബി.ജ്യോതികുമാര്‍-മലയാള മനോരമ
   ഡോ.ബിജി.കെ.ബി- ശ്രീകൃഷ്ണ കോളജ്, ഗുരുവായൂര്‍,
   റിച്ചാര്‍ഡ് ജോസഫ് - ദീപിക,
   ഡോ.ജെസി നാരായണന്‍- ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്,
   പി.ശ്രീകുമാര്‍ - ജന്മഭൂമി
   കെ.ജെ.അരുണ്‍- മലയാള മനോരമ
   രഞ്ജിത് ജോണ്‍ - ദീപിക
   ശ്രുതിദേവി.സി.റ്റി- ഭാരതീയാര്‍ യൂണിവേഴ്‌സിറ്റി
   ബിജിത്ത്.എം.ഭാസ്‌കര്‍- കെ.എം.എം കോളജ്
   ജി.രാജേഷ്‌കുമാര്‍-ദേശാഭിമാനി
   വി.ജയകുമാര്‍- കേരളകൗമുദി,
   ശ്യാംകുമാര്‍.എ.എ- ഏഷ്യാനെറ്റ് ന്യൂസ്

   തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, എം.പി. അച്യുതന്‍, ഡോ. ജെ. പ്രഭാഷ്, കെ.കുഞ്ഞികൃഷ്ണന്‍, ഡോ. നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
   Published by:Chandrakanth viswanath
   First published:
   )}