കേരള മീഡിയ അക്കാദമി മാധ്യമ ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. പൊതു ഗവേഷണ മേഖലയിലെ ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പ് (10000 രൂപ) ന്യൂസ് 18 കേരളം സീനിയര്‍ കറസ്പോണ്ടന്റ് ഉമേഷ് ബാലകൃഷ്ണന് ലഭിച്ചു. 'കാലാവസ്ഥാ വ്യതിയാനം, കേരളത്തിലെ മാധ്യമങ്ങൾ മാറേണ്ടതെന്തുകൊണ്ട്' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിനാണ് അംഗീകാരം.
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മലയാള മനോരമ ലീഡര്‍ റൈറ്റര്‍ കെ.ഹരികൃഷ്ണന്, മാതൃഭൂമി സീനിയര്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെ.പി. പ്രവിത എന്നിവര്‍ അര്‍ഹരായി.
75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പ് ജിഷാ ജയന് (ദേശാഭിമാനി), സി. അശ്വതി (24 ന്യൂസ് ), ഐ.സതീഷ് (സമകാലിക മലയാളം വാരിക ),പി.കെ. മണികണ്ഠന് (മാതൃഭൂമി), പി.സുബൈര്‍( മാധ്യമം), എം.സി നിഹ്മത്ത് (മാധ്യമം), എന്‍.പി സജീഷ് (ചലചിത്രഅക്കാദമി ), വി.ശ്രീകുമാര്‍ (സ്പൈസസ് ബോര്‍ഡ് ) എന്നിവര്‍ക്ക് നല്‍കുമെന്ന് അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അറിയിച്ചു.
പൊതു ഗവേഷണ മേഖലയില്‍ എസ്.അനിത (മാധ്യമം), ബിജു.ജി കൃഷ്ണന് (ജീവന് ടി.വി), കെ.പി.എം റിയാസ് (മാധ്യമം), ജി.കെ.പി. വിജേഷ് (ഏഷ്യാനെറ്റ് ന്യൂസ് ), ലെനി ജോസഫ് (ദേശാഭിമാനി) രമ്യാമുകുന്ദന്‍ (കേരള കൗമുദി), വി.ആര് ജ്യോതിഷ് കുമാര്‍ (വനിത ) , അനസ് അസീന്‍ (മാധ്യമം), കെ.ആര്. അനൂപ് (കൈരളി ന്യൂസ് ) അഷറഫ് തൈവളപ്പ് (ചന്ദ്രിക), ടി. സൂരജ് (മാതൃഭൂമി ), ജി.രാഗേഷ് (മനോരമ ഓണ്‍ലൈന്‍),നിലീന അത്തോളി (മാതൃഭൂമി ഓണ്‍ലൈന്‍) കെ.എച്ച് ഹസ്ന (സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക )പി.ആര്. രാജേശ്വരി (എഴുത്ത് മാസിക) എന്നിവര്‍ക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നല്‍കും.
തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന് പോള്‍, പികെ രാജശേഖരന്,ഡോ.മീന ടി പിളള,ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.