നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിരുദദാന ചടങ്ങിന്റെ 'വേഷം മാറ്റി'; മുണ്ടും ജുബ്ബയും കേരള സാരിയും ധരിച്ച് ഡോക്ടർമാർ പുറത്തിറങ്ങും

  ബിരുദദാന ചടങ്ങിന്റെ 'വേഷം മാറ്റി'; മുണ്ടും ജുബ്ബയും കേരള സാരിയും ധരിച്ച് ഡോക്ടർമാർ പുറത്തിറങ്ങും

  രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാല ബിരുദദാന ചടങ്ങിന് തദ്ദേശീയ ശൈലി സ്വീകരിക്കുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ബിരുദദാന ചടങ്ങിന്റെ വേഷം മാറ്റി നിശ്ചയിച്ച് കേരള ആരോഗ്യ സർവകലാശാല. ആൺകുട്ടികൾ മുണ്ടും ജുബ്ബയും. പെൺകുട്ടികൾ കേരളസാരിയും ബ്ലൗസുമാണ് പുതിയ വേഷം. നേരത്തേ, കറത്ത ഗൗൺ, തൊപ്പി ആയിരുന്നു വേഷം.

   ആൺകുട്ടികൾക്ക് വെള്ള, അല്ലെങ്കിൽ ഇളംമഞ്ഞ കലർന്ന വെള്ളഷർട്ടാണ് വേണ്ടത്. പെൺകുട്ടികൾക്ക്‌ കേരളസാരിക്കൊപ്പം ഇളംമഞ്ഞ കലർന്ന വെള്ള ബ്ലൗസ് ധരിക്കാം. സാരിക്കും ബ്ലൗസിനും വർണാഭമായ ബോർഡറുകളാവാം. വേഷങ്ങൾ വിദ്യാർത്ഥികൾ തന്നെ വാങ്ങണം. വേഷ്ടി സർവകലാശാല നൽകും. അത് അവർക്കുതന്നെ എടുക്കാം.

   രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാല ബിരുദദാന ചടങ്ങിന് തദ്ദേശീയ ശൈലി സ്വീകരിക്കുന്നത്. മുണ്ടും ജുബ്ബയും, കേരള സാരിയും ധരിക്കുന്നതിനൊപ്പം ആൺകുട്ടികളും പെൺകുട്ടികളും 2.8 മീറ്റർ നീളമുള്ള കസവുവേഷ്ടിയും തോളിൽ ധരിക്കും.

   ഒക്ടോബർ അഞ്ചിന് സർവകലാശാല സെനറ്റ് ഹാളിൽ നടക്കുന്ന ബിരുദദാന ചടങ്ങിൽ പുതിയ വേഷം ധരിച്ചായിരിക്കും യുവ ഡോക്ടർമാർ എത്തുക. പുതിയ ഡോക്ടർമാരെ പ്രഖ്യാപിക്കുന്ന ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ്ഖാനും മുണ്ടും ജുബ്ബയുമായിരിക്കും വേഷം.

   കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് ചടങ്ങ്. റാങ്ക് ജേതാക്കൾ, അവാർഡ് അടക്കമുള്ള മികവുകൾ നേടിയവർ എന്നിങ്ങനെയുള്ള 50 കുട്ടികളെയാണ് ചടങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

   Also Read-കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നത് പ്രണയാഭ്യർത്ഥന നിരസിച്ചതിനേത്തുടർന്നെന്ന് സൂചന

   അലോപ്പതി, ആയുർവേദം, ഹോമിയോ, നഴ്‌സിങ്, ഫാർമസി, ലബോറട്ടറി ടെക്‌നോളജി തുടങ്ങിയ മേഖലകളിൽനിന്ന് 15,000 ബിരുദ, ബിരുദാനന്തര വിദ്യാർഥികളാണ് ഇക്കുറി പുറത്തിറങ്ങുന്നത്.

   12-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ സർവകലാശാലകൾ തുടങ്ങിയപ്പോൾമുതലുള്ള വേഷമാണ് ബിരുദദാന ചടങ്ങിലെ ഗൗൺ. ബ്രിട്ടീഷുകാർ ഭരിച്ച രാജ്യങ്ങളും ഇത് പിന്തുടരുകയായിരുന്നു. ഇതു മാറ്റണമെന്ന് യു.ജി.സി. 2019-ൽ നിർദേശം നൽകിയിരുന്നു.

   കഴക്കൂട്ടം- കാരോട് ബൈപ്പാസ്: 11 കി.മീ. ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യയാത്ര; ടോൾ പിരിവിനെതിരായ സമരം അവസാനിപ്പിച്ചു

   കഴക്കൂട്ടം- കാരോട് ബൈപ്പാസിലെ ടോൾ പിരിവിനെതിരെ 47 ദിവസമായി നടന്നു വരികയായിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. സിപിഎം, സിപിഐ, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലായിരുന്നു അനിശ്ചിതകാലസമരം. അനിശ്ചിതകാല സമരം 47 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് മന്ത്രി വി ശിവൻകുട്ടി സമവായ ചർച്ച വിളിച്ചുചേർത്തത്. ചർച്ചയിൽ സമരം നടത്തുന്ന എൽഡിഎഫ് യുഡിഎഫ് നേതാക്കളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു.

   തിരുവല്ലം ടോൾപ്ലാസക്ക് സമീപം താമസിക്കുന്നവർക്ക് സൗജന്യയാത്ര വേണമെന്ന ആവശ്യമാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പ്രധാനമായും മുന്നോട്ടുവച്ചത്. ഇത് ദേശീയപാത അതോറിറ്റി അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. തിരുവല്ലം ടോൾപ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യയാത്ര അനുവദിക്കും. ഇതുകൂടാതെ കുമരിച്ചന്ത ഭാഗത്തുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യയാത്ര അനുവദിക്കും. അങ്ങനെ മൊത്തത്തിൽ 11 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യയാത്ര അനുവദിക്കാമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഇതോടെയാണ് സമരം ഒത്തുതീർപ്പായത്. തിരുവല്ലത്ത് പുതിയ പാലം നിർമ്മിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
   Published by:Naseeba TC
   First published:
   )}