നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനമന്ത്രിമാരുടെ പരിശീലന പരിപാടി സമാപിച്ചു:മന്ത്രിമാര്‍ ക്ലാസിലിരുന്നത് ആകെ 12 മണിക്കൂര്‍

  സംസ്ഥാനമന്ത്രിമാരുടെ പരിശീലന പരിപാടി സമാപിച്ചു:മന്ത്രിമാര്‍ ക്ലാസിലിരുന്നത് ആകെ 12 മണിക്കൂര്‍

  ആദ്യ സെഷനിലും അവസാന ദിനത്തിലെ അവസാന സെഷനിലും മുഖ്യമന്ത്രിയും പങ്കെടുത്തു. നീതി ആയോഗ് സി. ഇ. ഒ അമിതാഭ് കാന്താണ് അവസാന സെഷനില്‍ സംസാരിച്ചത്.

  • Share this:
   തിരുവനന്തപുരം:സംസ്ഥാന മന്ത്രിമാര്‍ക്കായി ഐ. എം. ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. ആകെ 12 മണിക്കൂറാണ് മൂന്നു ദിവസങ്ങളിലായി മന്ത്രിമാര്‍ ക്ലാസിലിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് ഐ. എം. ജി പരിശീലന പരിപാടി സംഘടിപ്പിച്ചത്.

   എല്ലാ ദിവസവും രാവിലെ 9.30മുതലാണ് ക്ലാസുകള്‍ ആരംഭിച്ചത്. മൂന്നു സെഷനുകളിലായി ഉച്ചവരെയായിരുന്നു ക്ലാസുകള്‍ നടന്നത്. ആദ്യ ദിനത്തിലെ ആദ്യ സെഷനിലും അവസാന ദിനത്തിലെ അവസാന സെഷനിലും മുഖ്യമന്ത്രിയും പങ്കെടുത്തു. നീതി ആയോഗ് സി. ഇ. ഒ അമിതാഭ് കാന്താണ് അവസാന സെഷനില്‍ സംസാരിച്ചത്.

   പരിശീലന പരിപാടി വളരെ ഫലപ്രദമായിരുന്നുവെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. രാഷ്ട്രീയരംഗത്തെ വലിയ അനുഭവത്തില്‍ നിന്ന് പഠിച്ചതിനു പുറമെ ഇനിയുള്ള ഓട്ടത്തിന് മൂന്നു ദിവസത്തെ പരിശീലനം ഇന്ധനം പകരുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ''വിവിധ മേഖലകളെ സ്പര്‍ശിക്കുന്ന പരിശീലനമായിരുന്നു. മന്ത്രിമാരെന്ന നിലയില്‍ നല്ല ആത്മവിശ്വാസം പകരുന്നതായി. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധ്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഈ പരിശീലനം സഹായിക്കും. ഒരുപാട് പുതിയ കാര്യങ്ങള്‍ മനസിലാക്കാനായി. മന്ത്രിമാര്‍ ഏതെല്ലാം വിഷയങ്ങളില്‍ ഇടപെടണം, ഏതൊക്കെ തരത്തില്‍ പ്രവര്‍ത്തിക്കണം, എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങി വിവിധ കാര്യങ്ങള്‍ പ്രതിപാദിക്കുന്നതായിരുന്നു. ഓരോ മേഖലയിലെയും പരിചയസമ്പന്നരാണ് മന്ത്രിമാരുമായി സംവദിച്ചത്,'' മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

   മികച്ച അനുഭവം പകരുന്നതായിരുന്നു പരിശീലനമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. മൂന്നു ദിവസത്തെ വിദഗ്ധരുമായുള്ള സംവാദം ലക്ഷ്യങ്ങളിലേക്ക് എങ്ങനെ വേഗത്തിലെത്താമെന്നതിന് ദിശ പകരുന്നതായി. ടൈം മാനേജ്മെന്റ്, ആസൂത്രണം എന്നിവയെക്കുറിച്ചും പുതിയ കാഴ്ചപ്പാട് നല്‍കുന്നതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
   മന്ത്രിമാരെന്ന നിലയില്‍ വകുപ്പിനെ മുന്നോട്ടു നയിക്കാനും പ്രവര്‍ത്തനങ്ങളില്‍ ഫലമുണ്ടാക്കാനും പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതു സംബന്ധിച്ചും ഒപ്പമുള്ളവരെ പ്രചോദിപ്പിക്കുന്നതിനെക്കുറിച്ചുമെല്ലാം ഫലപ്രദമായ പരിശീലന സെഷനുകളുണ്ടായിരുന്നതായി ഐ. എം. ജി ഡയറക്ടര്‍ കെ. ജയകുമാര്‍ പറഞ്ഞു. മന്ത്രിമാര്‍ പരമാവധി ഉള്‍ക്കൊണ്ടുവെന്നാണ് വിശ്വാസം. പുതിയ കാഴ്ചപ്പാടുകള്‍ മന്ത്രിമാരുമായി പങ്കുവയ്ക്കാന്‍ സാധിച്ചതായി അദ്ദേഹം അറിയിച്ചു.

   മുന്‍ കാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖര്‍, യു. എന്‍ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി,
   ഐ. ഐ. എം മുന്‍ പ്രൊഫസറും മാനേജീരിയല്‍ കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ പ്രൊഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളി,
   ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്. ഡി. ഷിബുലാല്‍, ലോകബാങ്ക് മുഖ്യ മൂല്യനിര്‍ണയ വിദഗ്ധയും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ ജെന്‍ഡര്‍ ഉപദേശകയുമായ ഡോ. ഗീതാഗോപാല്‍, ഐ. എം. ജി ഡയറക്ടര്‍ കെ. ജയകുമാര്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്റ് ടെക്നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, കേന്ദ്ര മുന്‍ സെക്രട്ടറി അനില്‍ സ്വരൂപ്, സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സ്ഥാപകരായ നിധി സുധന്‍, വിജേഷ് റാം, നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് എന്നിവരാണ് പരിശീലന പരിപാടിയില്‍ മന്ത്രിമാരുമായി സംവദിച്ചത്.

   നർകോട്ടിക് ജിഹാദ് ചർച്ച ചെയ്യാൻ പ്രത്യേക സമ്മേളനം; നിലവിലെ സാഹചര്യം വിലയിരുത്തുമെന്ന് KCBC


   നർകോട്ടിക്  ജിഹാദ് വിവാദം ചർച്ച ചെയ്യാൻ കെ. സി ബി സി പ്രത്യേക സമ്മേളനം വിളിച്ചു, ഈ 29 ന് യോഗം ചേരും, കേരളത്തിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമെന്ന് കെ സി ബിസി. ദളിത്, കർഷക പ്രശ്നങ്ങളും ചർച്ച ചെയ്യും. നിലവിൽ  നർക്കോട്ടിക് ജിഹാദ് ചർച്ചചെയ്യുമെന്ന് കെ സി ബി സിയുടെ വാർത്താകുറിപ്പിൽ രേഖപ്പെടുത്തിയിട്ടില്ല, എങ്കിലും കേരളത്തിലെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ തന്നെയാണ് പ്രധാന അജണ്ട എന്ന് വ്യക്തമാക്കിയിട്ടുണ്ട് . അതു കൊണ്ടുതന്നെ കെ സി ബി സിയുടെ പ്രത്യേക സമ്മേളനത്തിൻ്റെ ലക്ഷ്യം നർക്കോട്ടിക് വിവാദം  ചർച്ച ചെയ്യുക എന്നത് തന്നെയാണ് .

   നർക്കോട്ടിക് ജിഹാദ് സംബന്ധിച്ച വിഷയത്തിൽ ക്രൈസ്തവ സഭയ്ക്ക് വ്യത്യസ്തമായ ആശയങ്ങൾ ആണ് ഉള്ളതെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. പാലാ രൂപത ബിഷപ്പ്  മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പുതിയ ലൗ ജിഹാദ്, നർക്കോട്ടിക്ക് ജിഹാദ് പരാമർശങ്ങളിൽ അനുകൂലിച്ചും എതിർത്തും ആയി പലരും  സഭയ്ക്കകത്ത് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സാമുദായിക നേതാക്കളുടെ യോഗത്തിൽനിന്ന് സീറോ മലബാർ സഭ വിട്ടു നിന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഈ സാഹചര്യത്തിലാണ്  സഭയ്ക്കകത്ത് തന്നെ  ഈ വിഷയങ്ങളിൽ  ഏകീകരണം സ്വഭാവം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കെ സി ബി സി പ്രത്യേക സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നത്.

   മലങ്കര കത്തോലിക്കാ സഭയിലെ കർദിനാൾ ബസേലിയോസ് മാർ ക്ലിമീസാണ് മതസൗഹാർദ്ദ യോഗം വിളിച്ചത്.  സർക്കാരിൻറെ പിന്തുണയും  ഇതിന് ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ യോഗം കൊണ്ട് സഭയ്ക്ക് അകത്തെ പ്രശ്നങ്ങൾ തീർക്കാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ. സീറോ മലബാർ സഭയുടെ  അഭിപ്രായങ്ങളെ നിരാകരിക്കുന്ന രീതിയിലായിരുന്നു ബസേലിയോസ് ക്ലീമിസിൻ്റെ പ്രസ്താവനകൾ എന്നും വിമർശനം ഉണ്ട്.  ഈ സാഹചര്യത്തിലാണ് പ്രശ്നങ്ങൾ വലുതാകും മുൻപ് തന്നെ അഭിപ്രായ ഐക്യം ഉണ്ടാക്കാൻ കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ ശ്രമിക്കുന്നത്. മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവനയെ  ശരിവയ്ക്കും വിധം പാലാ ഉൾപ്പെടുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം  സഭയുടെ മുഖപത്രമായ ദീപികയിൽ ലേഖനമെഴുതിയിരുന്നു. മത സൗഹാർദ്ദ സമ്മേളനം തിരുവനന്തപുരത്ത്  നടക്കുമ്പോൾ  മാർ ജോസഫ് പെരുന്തോട്ടം അവിടെ ഉണ്ടായിരുന്നെങ്കിലും യോഗത്തിൽ പങ്കെടുക്കാതെ മടങ്ങിയിരുന്നു.

   ബിഷപ്പിൻറെ വിവാദ പ്രസ്താവനയെ  അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് വിവിധ മുസ്ലിം സംഘടനാ നേതാക്കളും . അതു കൊണ്ടുതന്നെ ഈ വിഷയത്തിൽ ഇനി ഏതെങ്കിലും ഒരു ചർച്ചയ്ക്ക് കൂട്ടായ്മയ്ക്ക് അഭിപ്രായ ഏകീകരണം ഉണ്ടാകണമെന്നും കെസിബിസി നിർബന്ധമുണ്ട് . ഈ അഭിപ്രായം തന്നെയാവണം  ഇനി ക്രൈസ്തവ സഭ  മുന്നോട്ട് വെക്കേണ്ടത് എന്നും  തീരുമാനിച്ചിട്ടുണ്ട്. അതു കൊണ്ടാണ് അടിയന്തര സാഹചര്യത്തിൽ യോഗം വിളിച്ചു ചേർത്തു ഇരിക്കുന്നത്. ഓൺലൈൻ ആയി നടക്കുന്ന സമ്മേളനത്തിൽ  മറ്റു വിഷയങ്ങളും ചർച്ച ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.
   Published by:Jayashankar AV
   First published:
   )}