• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറി; റെയിൽവേ മന്ത്രിയ്ക്കെതിരെ പ്രധാനമന്ത്രിയ്ക്ക് പരാതി നൽകുമെന്ന് കേരള മന്ത്രിമാര്‍

കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറി; റെയിൽവേ മന്ത്രിയ്ക്കെതിരെ പ്രധാനമന്ത്രിയ്ക്ക് പരാതി നൽകുമെന്ന് കേരള മന്ത്രിമാര്‍

കൂടിക്കാഴ്ച നിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരാതി നൽകുമെന്ന് മന്ത്രിമാർ

  • Share this:
    ന്യൂഡല്‍ഹി: മുൻനിശ്ചയിച്ച കൂടിക്കാഴ്ചയിൽ നിന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിന വൈഷ്ണവ് പിന്മാറിയെന്ന് കേരള മന്ത്രിമാർ. റെയിൽവേ മന്ത്രിയെ കാണുന്നതിനായി ഡൽഹിയിലെത്തിയ മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആർ അനില്‍, ആന്റണി രാജു എന്നിവര്‍ക്കാണ് കേന്ദ്രമന്ത്രിയെ കാണാൻ സാധിക്കാതെ വന്നത്.

    റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ച മുൻപ് അനുമതി തേടിയിരുന്നെന്നും എന്നാൽ ഡൽഹിയിലെത്തിയപ്പോൾ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോൾ മന്ത്രി ലൈനിലില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് മന്ത്രിമാർ പറയുന്നു. റെയില്‍വേ സഹമന്ത്രിമായും റെയിൽവേ ബോർഡ് ചെയർമാനുമായും മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

    Also Read-'നേമം ടെർമിനൽ ഉപേക്ഷിച്ചിട്ടില്ല'; കെ-റെയിലിന് ബദൽ പരിഗണിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

    കൂടിക്കാഴ്ച നിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരാതി നൽകുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഇന്നലെയാണ് മൂന്നു മന്ത്രിമാരും ഡൽഹിയിലെത്തിയത്. കൊച്ചുവേളി, നേമം, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനുകളുടെ വികസനം ചര്‍ച്ച ചെയ്യാനാണ് മന്ത്രിമാര്‍ കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാനെത്തിയത്.

    Also Read-Idukki Medical College | ഇടുക്കി മെഡിക്കൽ കോളേജിന് അംഗീകാരം; ക്ലാസുകൾ ഈ വർഷം ആരംഭിക്കും

    തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ്റെ വികസനം അടിയന്തരമായി തുടങ്ങും. കൊച്ചുവേളി സ്റ്റേഷൻ വികസനം അടുത്ത വർഷത്തോടെ തുടങ്ങാമെന്നും റെയിൽവേ സഹമന്ത്രി അറിയിച്ചതായും വി ശിവൻകുട്ടി പറഞ്ഞു. നേമം ടെർമിനൽ പദ്ധതിയോട് അനുകൂല നിലപാട് ആണ് റെയിൽവേ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്.
    Published by:Jayesh Krishnan
    First published: