• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഫസ്റ്റ് എയ്ഡ് മസ്റ്റാണ്' 167 വാഹനങ്ങളിൽ നിന്ന് എംവിഡി 83,500 രൂപ പിഴയടപ്പിച്ചു

'ഫസ്റ്റ് എയ്ഡ് മസ്റ്റാണ്' 167 വാഹനങ്ങളിൽ നിന്ന് എംവിഡി 83,500 രൂപ പിഴയടപ്പിച്ചു

സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴ ഈടാക്കി. 

  • Share this:

    സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വ്യാപക പരിശോധന. സ്കൂൾ ബസുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. മറ്റു വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴ ഈടാക്കി.

    ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കാതിരുന്ന 167 വാഹനങ്ങളിൽ നിന്ന് 83,500 രൂപ മോട്ടോര്‍ വാഹന വകുപ്പ് പിഴയടപ്പിച്ചു. റോഡ് സുരക്ഷ നിയമങ്ങള്‍ ലംഘിച്ചതും  പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്തതുമായ വാഹനങ്ങൾ, ശബ്ദ മലീനീകരണം ഉണ്ടാക്കിയ വാഹനങ്ങൾ എന്നിങ്ങനെ പരിശോധനയില്‍ കണ്ടെത്തിയ 78 വാഹനങ്ങളിൽ നിന്നായി 1,56,000 രൂപ പിഴ ഇനത്തില്‍ ഈടാക്കി.

    Also Read-‘ഇനി മദ്യപിച്ച് വാഹനമോടിക്കില്ല’ 1000 തവണ ഇമ്പോസിഷൻ എഴുതിച്ച് പൊലീസിന്‍റെ ശിക്ഷ

    യൂണിഫോമില്ലാതെ വാഹനം ഓടിച്ച ടാക്സി ഡ്രൈവർമാരിൽനിന്ന് 250  രൂപ വീതം പിഴ ഈടാക്കി. പെർമിറ്റ്  ലംഘിച്ചും റൂട്ട് തെറ്റിച്ചും ഓടിയ 18 വാഹന ഉടമകളില്‍ നിന്ന് വിവരം ശേഖരിച്ച് താക്കീത് നൽകി വിട്ടയച്ചു.

    Published by:Arun krishna
    First published: