നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടില്‍ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കണം; കേരള മുസ്ലിം ജമാഅത്ത്

    ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടില്‍ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കണം; കേരള മുസ്ലിം ജമാഅത്ത്

    കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് പാതയിലെ സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ട് അഞ്ഞൂറിലധികം ദിവസങ്ങളായി

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      മലപ്പുറം: കോവിഡ് ആദ്യഘട്ട അടച്ചു പൂട്ടലില്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത്. ഇത് സംബന്ധിച്ച് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാനുമായി ഭാരവാഹികള്‍ ചര്‍ച്ച നടത്തി. മലപ്പുറം ജില്ല കമ്മിറ്റിയുടെ നിവേദനം മന്ത്രിക്ക് നല്‍കി. നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, ഡിവിഷണല്‍ മാനേജര്‍ ത്രിലോക് കോത്താരിക്ക് എന്നിവര്‍ക്ക് ഓണ്‍ലൈനായും നിവേദനം നല്‍കിയിരുന്നു.

      കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് പാതയിലെ സര്‍വ്വീസ് നിര്‍ത്തിവെച്ചിട്ട് അഞ്ഞൂറിലധികം ദിവസങ്ങളായി. ഈ റൂട്ടിലെ 14 സര്‍വ്വീസുകളില്‍ രാജ്യറാണി സര്‍വ്വീസ് മാത്രമാണ് ഇപ്പോഴുള്ളത്. ഇത് രാത്രിയിലായതിനാല്‍ ദിനംപ്രതി ജോലിക്ക് പോകാന്‍ തീവണ്ടിയെ ആശ്രയിക്കുന്നവര്‍ക്ക് യാതൊരു ഗുണവുമില്ല. ഏഴ് സ്റ്റേഷനുകളുള്ള പാതയില്‍ വാണിയമ്പലം, അങ്ങാടിപ്പുറം, ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമേ രാജ്യറാണിക്ക് സ്റ്റോപ്പുകള്‍ ഉള്ളൂ.

      നിലമ്പൂര്‍ വരെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റ് മേഖലകളിലെ ജീവനക്കാര്‍ തീവണ്ടി സര്‍വ്വീസുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവരൊക്കെ പ്രതിസന്ധിയിലാണ്.

      Also Read-School Reopening | കുട്ടികളുടെ സുരക്ഷയ്ക്കായി പൊലീസ്; പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി; മുഖ്യമന്ത്രി

      ദിവസേന രാവിലെ ആറിനും രാത്രി പത്തിനുമിടയില്‍ 14 സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു. നിലവിലെ യാത്രപ്രശ്‌നം പരിഹരിക്കുന്നതിന് അത്യാവശ്യ സര്‍വീസുകളെങ്കിലും പുനഃരാരംഭിക്കണമെന്നാണ് കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

      രാജ്യറാണി എക്സ്പ്രസിന്റെ പുറപ്പെടല്‍ കേന്ദ്രം നിലമ്പൂരായി തന്നെ നിലനിര്‍ത്തണമെന്നും യാത്ര അവസാനിപ്പിക്കുന്ന കൊച്ചുവേളിയില്‍ നിന്ന് മാറ്റി നേരത്തെയുണ്ടായിരുന്ന തിരുവനന്തപുരം സെന്‍ട്രലിലേക്ക് തന്നെ നീട്ടണമെന്നും നിവേദനത്തില്‍ ആവശ്യപ്പട്ടിട്ടുണ്ട്.

      Also Read-നേവിസിന്റെ ഹൃദയവുമായി ആംബുലന്‍സ് കോഴിക്കോടെത്തി; ശസ്ത്രക്രിയ പുരോഗമിക്കുന്നു

      ഈ മാസം 30 ന് നടക്കുന്ന മീറ്റിംഗില്‍ വിഷയം റെയില്‍വേ അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്നും യാത്ര പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ജില്ല ജനറല്‍ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, സി കെ യു മൗലവി മോങ്ങം, കെ പി ജമാല്‍ കരുളായി നേതൃത്വം നല്‍കി.
      Published by:Jayesh Krishnan
      First published:
      )}