• HOME
  • »
  • NEWS
  • »
  • kerala
  • »
  • KERALA MUSLIM JAMAATH COUNCIL SLAMS PALA BISHOP REMARK NJ TV

ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് ആരോപണം: പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം; കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ

ഇല്ലാത്ത ലൗ ജിഹാദിനെയും പുതുതായി അദ്ദേഹം നിർമ്മിച്ചെടുത്ത നർക്കോട്ടിക്  ജിഹാദും വഴി സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കൊടിയ ക്രിമിനൽ കുറ്റം ആണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ചെയ്തിരിക്കുന്നതെന്ന് മുസ്ലിം ജമാഅത്ത് കൗൺസിൽ

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

  • Share this:
കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ലൗ ജിഹാദ് നാർകോട്ടിക് ജിഹാദ് എന്നീ വിഷയങ്ങൾ ആരോപിച്ച് നടത്തിയ പ്രസംഗമാണ് വിവാദമായത്. സമൂഹ മാധ്യമങ്ങൾ അടക്കം ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിനുപിന്നാലെയാണ് പാലാ ബിഷപ്പിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ രംഗത്തുവന്നത്.

ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകൾ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വെളിപ്പെടുത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത്  കൗൺസിൽ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. അതിന് തയ്യാറായില്ലെങ്കിൽ ജോസഫ് കല്ലറങ്ങാട്ടിനെ നെ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ജമാഅത്ത് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് എം ബി ആമീൻ ഷാ ആവശ്യപ്പെട്ടു.

ഇല്ലാത്ത ലൗ ജിഹാദിനെയും പുതുതായി അദ്ദേഹം നിർമ്മിച്ചെടുത്ത നർക്കോട്ടിക്  ജിഹാദും വഴി സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കൊടിയ ക്രിമിനൽ കുറ്റം ആണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ചെയ്തിരിക്കുന്നതെന്ന് മുസ്ലിം ജമാഅത്ത് കൗൺസിൽ ആരോപിച്ചു.

കേരളീയ പൊതു സമൂഹത്തിന് ക്ഷമിക്കാൻ കഴിയാത്ത തെറ്റാണ് ഇത്. രണ്ട്  മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും പടർത്തി എന്ന കുറ്റത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ആണ് ബിഷപ്പ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ കേരളത്തിലെ സർക്കാർ തയ്യാറാകണം  എന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ആവശ്യപ്പെടുന്നു.

Also Read-'സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ഇന്ധനം നൽകരുത്'; പാലാ ബിഷപ്പിനെതിരെ പി ടി തോമസ്/strong>

ഒരു മതസമുദായത്തിന്റെ വിശുദ്ധ സംജ്ഞയെ പരിഹാസ വാക്കായി ഉപയോഗിച്ച് പച്ചക്കള്ളം പ്രചരിപ്പിച്ചു എന്നാണ് മുസ്ലിം ജമാഅത്ത് കൗൺസിൽ ചൂണ്ടിക്കാട്ടുന്നത്.

പാലാ ബിഷപ്പിന്റെ അറസ്റ്റിന് വേണ്ടി കേരളത്തിലെ ഇടത് മുന്നണിയിലെയും ഐക്യമുന്നണിയിലെയും നേതാക്കളും മതേതര ലിബറൽ എഴുത്തുകാരും  ശബ്ദമുയർത്തണം എന്നും ജമാഅത്ത് കൗൺസിൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സ്വന്തം സമുദായത്തിലെ പല പ്രശ്നങ്ങളും തീർക്കാൻ കഴിയാത്ത ബിഷപ്പ് മറ്റൊരു സമുദായത്തിന്റെ മേൽ കടുത്ത വർഗീയ വിദ്വേഷം ഉയർത്തുകയാണെന്നും ജമാഅത്ത് കൗൺസിൽ കുറ്റപ്പെടുത്തി.

Also Read-നർകോട്ടിക് ജിഹാദ്: 'സമൂഹത്തെ ഭിന്നിപ്പിക്കുന്നതൊന്നും അംഗീകരിക്കില്ല';പാലാ യൂണിറ്റിനെ തളളി യൂത്ത് കോൺഗ്രസ്

കേരളത്തിലെ മതേതര മനസ്സിന് മാരകമായ മുറിവേൽപ്പിക്കും എന്നും കൃസ്തീയ സമൂഹത്തിലെ വർഗീയതക്കും വംശീയതക്കും വഴിപ്പെടാത്ത മതേതര ബോധമുള്ള നേതാക്കൾ പാലാ ബിഷപ്പിനെയും അദ്ദേഹത്തിന്റെ വിദ്വേഷ പ്രചാരണത്തെയും തള്ളിപ്പറയണമെന്നും ജമാഅത്ത് കൗൺസിൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കോട്ടയം കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് ആണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസ്താവനകൾ നടത്തിയത്.

ലൗജിഹാദ് യാഥാർത്ഥ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമുസ്ലിങ്ങളായ എല്ലാവരെയും നശിപ്പിക്കുക എന്നതാണ് തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമമെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു. ലൗ ജിഹാദിന് പുറമേ നാർക്കോട്ടിക് ജിഹാദ് ശക്തമായ നിലവിലുണ്ട് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഐസ്ക്രീം പാർലറുകളും പാർട്ടികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്നും ബിഷപ്പ് ആരോപിച്ചിരുന്നു.
Published by:Naseeba TC
First published:
)}