• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'സമസ്ത സ്ത്രീവിരുദ്ധത ആവർത്തിക്കുന്നത് മുസ്ലിം സമൂഹത്തിന് അപമാനം': KNM

'സമസ്ത സ്ത്രീവിരുദ്ധത ആവർത്തിക്കുന്നത് മുസ്ലിം സമൂഹത്തിന് അപമാനം': KNM

മുജാഹിദ് സംസ്ഥാന സമ്മേളനം ഡിസംബർ അവസാന വാരം കോഴിക്കോട്ട് നടത്താൻ തീരുമാനം

കെ എൻ എം സംസ്ഥാന ആലോചനാ സഭ പെരുമ്പാവൂർ മുൻസിപ്പൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്യുന്നു

കെ എൻ എം സംസ്ഥാന ആലോചനാ സഭ പെരുമ്പാവൂർ മുൻസിപ്പൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്യുന്നു

 • Share this:
  കൊച്ചി: കേരളത്തിൽ മുസ്‌ലിം നവോത്ഥാന പ്രസ്ഥാനം സ്ത്രീ സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെ പിറകോട്ടുവലിക്കാൻ ശ്രമിക്കുന്ന സമസ്തയുടെ (Samastha) നിലപാട് അത്യന്തം അപലപനീയമാണെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ (KNM) സംസ്ഥാന ആലോചനാ സഭ. വിദ്യാഭ്യാസ, സാംസ്കാരിക രംഗത്ത് വളരാൻ ആഗ്രഹിക്കുന്ന മുസ്‌ലിം പെൺകുട്ടികളെ നിരാശയിലേക്ക് തള്ളുന്ന ആക്രോശങ്ങൾ അവസാനിപ്പിക്കണം. പെണ്ണിന് പള്ളിയും പള്ളികൂടവും നിഷേധിച്ച പൗരോഹിത്യത്തിന്റെ സ്ത്രീവിരുദ്ധത ആവർത്തിക്കുന്നത് മുസ്‌ലിം സമൂഹത്തിനു അപമാനമാണന്നും കെ എൻ എം പറഞ്ഞു. അബദ്ധം തിരുത്തുന്നതിനു പകരം
  ന്യായീകരിക്കുന്ന പ്രവണത ശരിയല്ലെന്നും കെ എൻ എം അഭിപ്രായപ്പെട്ടു.

  രാജ്യദ്രോഹകുറ്റങ്ങൾ ചുമത്തി നിരപരാധികളെ ജയിലിലടക്കുന്നതിനെതിരെ ഉന്നത
  നീതിപീഠത്തിന്റെ ഇടപെടൽ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും കെഎൻഎം അഭിപ്രായപ്പെട്ടു. നിസ്സാര കാര്യങ്ങൾക്ക് പോലും ഗുരുതരമായ രാജ്യദ്രോഹ കുറ്റം ചുമത്തി ജാമ്യം നിഷേധിക്കപെട്ട് ജയിലുകളിൽ കഴയുന്നവർക്ക് ആശ്വാസം നൽകുന്ന ഇടപെടലാണ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. യു എ പി എ പോലുള്ള കാടൻ നിയമങ്ങൾ നിലനിൽക്കുമ്പോൾ സുപ്രീംകോടതി ഇടപെടൽ എത്രത്തോളം ഗുണം ചെയ്യുമെന്ന ഗൗരവതരമായ ആലോചന വേണമെന്നും സഭ ചൂണ്ടിക്കാട്ടി.

  Also Read- Kerala Governor| 'സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം'; സമസ്തക്കെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  ഭരണകൂടത്തിന്റെ പോരായ്മകൾ ചൂണ്ടികാണിക്കുന്നത് രാജ്യദ്രോഹമാകുന്ന പുതിയ ഇന്ത്യയിൽ ജുഡീഷ്യറി അതിന്റെ വിശ്വാസ്യതക്ക് തിളക്കം വർദ്ധിപ്പിച്ചിരിക്കുകയാണ്. ജുഡീഷ്യറി സംവിധാനത്തെ അസ്ഥിരപ്പെടുത്തൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും കെ എൻ എം ആവശ്യപ്പെട്ടു.

  തീവ്രസ്വഭാവമുള്ള സംഘടനകൾ രാജ്യത്തെ ജുഡീഷ്യറി സംവിധാനത്തെ കുറിച്ചു തെറ്റായ പ്രചാരണം നടത്തി യുവാക്കൾക്കിടയിൽ നിരാശ വളർത്തൻ ശ്രമിക്കുന്നത് കാണാതിരുന്നുകൂടാ. വർഗീയ -തീവ്രവാദ സംഘടനകൾ നുണ പ്രചാരണം നടത്തിയാണ് സംഘടന വളർത്തുന്നത്. ഇവരുടെ നുണ കൊണ്ടു കേരളത്തിന്റെ സൗഹൃദം തകരുകയാണ്. പരസ്പരം കൊന്ന് പക വീട്ടുന്നത് രാഷ്ട്രീയമല്ല തനി ഗുണ്ടാ രീതിയാണ്. നാടിനെ വർഗീയ കലാപത്തിലേക്കു എടുത്തെറിയാൻ തീവ്രസ്വഭാവമുള്ള സംഘടനകൾ കരുക്കൾ നീക്കുന്നത് കാണാതെ പോകരുത്.

  മുസ്‌ലിം പള്ളികളെ തൊട്ടാൽ എന്നു ഭീഷണിപ്പെടുത്തുന്ന തീവ്രവാദികൾ ആഗ്രഹിക്കുന്നത്, വർഗ്ഗീയ ശക്തികൾ അങ്ങനെ ചെയ്യണമെന്നാണ്. അവസരങ്ങൾ പരസ്പരം നൽകി മനുഷ്യരേയും മതത്തെയും ഭിന്നിപ്പിക്കുന്നതിനെതിരെ വിവേകമതികൾ ഒന്നിക്കണമെന്നു കെ എൻ എം ആവശ്യപ്പെട്ടു.

  മുസ്ലിം സംഘടനകൾക്കു മുഖ്യമന്ത്രി നൽകിയ ഉറപ്പ് കാറ്റിൽ പറത്തി വഖഫ് ബോർഡിൽ അനധികൃത നിയമനം നടത്തിയത്‌ ഈ രംഗത്തെ സർക്കാർ ഒളിച്ചുകളി തെളിയിക്കുന്നതാണെന്നും കെ എൻ എം പറഞ്ഞു.

  Also Read- സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത; പൊതുജനങ്ങൾ ഈ നിർദ്ദേശങ്ങൾ പാലിക്കുക

  യു എ ഇ പ്രസിഡന്റ് ഷേയ്ഖ്‌ ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ സഭ ദുഃഖം രേഖപ്പെടുത്തി. പുതിയ യു എ ഇ പ്രസിഡന്റ് ഷേയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനെ സഭ അനുമോദിച്ചു. കൂടുതൽ പുരോഗതിയിലേക്കും നന്മയിലേക്കും രാജ്യത്തെ നയിക്കാൻ അദ്ദേഹത്തിനു കഴിയട്ടെയെന്നു
  കെ എൻ എം ആശംസിച്ചു.

  മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം 2022 ഡിസംബർ അവസാനം കോഴിക്കോട് വെച്ച് നടത്താൻ സഭ അംഗീകാരം നൽകി.

  കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, നൂർ മുഹമ്മദ്നൂർഷ,ഡോ ഹുസൈൻ മടവൂർ, അബ്ദുറഹ്മാൻ മദനി പാലത്ത്, എ അസ്ഗർ അലി, ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി, ഡോ.പി പി അബ്ദുൽ ഹഖ്, സി.മുഹമ്മദ് സലീം സുല്ലമി, എം.സ്വലാഹുദ്ധീൻ മദനി,ഡോ.സുൾഫിക്കർ അലി, അബ്ദുൽ ഹസീബ് മദനി എന്നിവർ സംസാരിച്ചു.
  Published by:Rajesh V
  First published: