നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • School Reopening | പ്ലസ് വണ്‍, ഒന്‍പത് ക്ലാസുകള്‍ നവംബര്‍ 15 ന് ആരംഭിക്കും

    School Reopening | പ്ലസ് വണ്‍, ഒന്‍പത് ക്ലാസുകള്‍ നവംബര്‍ 15 ന് ആരംഭിക്കും

    ക്ലാസുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ഒന്‍പത് ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. ക്ലാസുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍(General Education Director) പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

      പ്ലസ് വണ്‍ പ്രവേശനം ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും നവംബര്‍ 15 സ്‌കൂളില്‍ എത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ അന്നേ ദിവസം പ്ലസ് ടു ക്ലാസുകള്‍ക്ക് അവധി നല്‍കും.

      നവംബര്‍ 15 തന്നെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ മാര്‍ഗരേഖയിലെ നിര്‍ദേശ പ്രകാരം ബാച്ചുകളായി തിരിച്ച് സ്‌കൂളില്‍ വരേണ്ട ദിനങ്ങള്‍ ക്രമീകരിക്കും.

      പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ പ്ലസ് ടു ക്ലാസുകള്‍ക്ക് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തമെന്നും പൊതു വിദ്യാഭ്യാ ഡയറക്ടര്‍ അറിയിച്ചു.

      അതേ സമയം ഒന്‍പതാം ക്ലസിലെ വിദ്യാര്‍ത്ഥികള്‍ക്കും അന്നേ ദിവസം ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ നടക്കുക.

      'അധ്യാപികമാർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം'; കോളേജിൽ സാരി നിർബന്ധമല്ലെന്ന് സർക്കാർ ഉത്തരവ്

      ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികമാർക്ക് (College Teacher) സാരി നിർബന്ധമല്ലെന്ന് സർക്കാർ ഉത്തരവ്. സംസ്ഥാനത്ത് ചില സ്ഥാപനങ്ങളിലെ മാനേജ്മെന്റുകൾ അധ്യാപികമാർക്ക് ഡ്രസ്സ് കോഡ് (Dress Code) ഏർപ്പെടുത്തിയെന്ന ആക്ഷേപങ്ങൾ ശക്തമായിരുന്നു. അതിനിടെയാണ് കോളേജ് അധ്യാപികമാർക്ക് സാരി നിർബന്ധമല്ലെന്ന ഉത്തരവ് സർക്കാർ

      സാരി ധരിച്ച് ജോലി ചെയ്യണമെന്ന നിബന്ധന മാനേജ്മെന്റ് ഏർപ്പെടുത്തിയെന്ന പരാതികളാണ് ഉയർന്നിരുന്നത്. ഈ ഘട്ടത്തിലാണ്  തൃശ്ശൂർ കൊടുങ്ങല്ലൂരിലെ ഒരു സ്ഥാപനത്തിൽ നടന്ന സംഭവം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ  ശ്രദ്ധയിൽപ്പെടുന്നത്. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിനായി എത്തിയ യുവതിയോട് കോളേജിൽ ഡ്രസ്സ് കോഡ് ഉണ്ടെന്നും സാരി ഉടുത്ത്  മാത്രമേ ജോലിയിൽ പ്രവേശിക്കാൻ കഴിയുവെന്നും മാനേജ്മെന്റ് വ്യക്തമാക്കിയതായാണ് പരാതി. യുവതി ഇക്കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വ്യക്തത വരുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപികമാർക്ക് സാരി നിർബന്ധമല്ലെന്ന് ഉത്തരവിൽ പറയുന്നു.

      അധ്യാപികമാർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. സാരി ധരിക്കണമെന്ന നിയമമില്ല. സൗകര്യപ്രദവും മാന്യവുമായ ഏതു വസ്ത്രവും ധരിക്കാം എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സാരി ധരിക്കണമെന്ന കാര്യത്തിൽ മാനേജ്മെന്റുകളുടെ അനാവശ്യ പിടിവാശി ഉപേക്ഷിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഡ്രസ്സ് കോഡ് സംബന്ധിച്ച് കാലാനുസൃതമല്ലാത്ത അനാവശ്യ പിടിവാശികൾ അദ്ധ്യാപികമാരുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്.

      Also Read- 'എംബിബിഎസ് ചികിത്സ'; പ്രസംഗത്തിൽ തെറ്റിദ്ധാരണയുളവാക്കുന്ന പരാമർശങ്ങളുണ്ടായതിൽ ക്ഷമ ചോദിച്ച് എഎൻ ഷംസീർ MLA
      Published by:Jayashankar AV
      First published:
      )}