• HOME
 • »
 • NEWS
 • »
 • kerala
 • »
 • കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ ശ്രദ്ധിക്കുക; രക്ഷിതാക്കള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്

കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ ശ്രദ്ധിക്കുക; രക്ഷിതാക്കള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്

കൂടുതല്‍പേരെ സുഹൃത്തുക്കളാക്കുന്നതിനായി ഒരുപക്ഷെ കുട്ടികള്‍ പ്രൈവസി സെറ്റിംഗ്‌സ് തന്നെ മാറ്റാന്‍ ശ്രമിക്കും.

news18

news18

 • Last Updated :
 • Share this:
  തിരുവനന്തപുരം: കുട്ടികളുടെ സൈബര്‍ ലോകത്ത് സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണെന്ന ഓര്‍മ്മപ്പെടുത്തലുമായി കേരള പൊലീസ്. കുട്ടികൾ അധിക സമയം ഓണ്‍ലൈനില്‍ ഇരിക്കുന്നത് വിലക്കുമ്പോള്‍ എതിര്‍ക്കാന്‍ ശ്രമിക്കുകയോ രഹസ്യം സ്വഭാവം പ്രകടിപ്പിക്കുകയോ ചെയ്താല്‍  സൈബര്‍ ഗ്രൂമിങിന് വിധേയരാകുന്നതിന്റെ സൂചനയായി കണക്കാക്കാമെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മുന്നറിയിപ്പ് നല്‍കുന്നു.

  പോസ്റ്റിന്റെ പൂര്‍ണരൂപം

  കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ എന്തൊക്കെയാണെന്ന് രക്ഷിതാക്കള്‍ കൃത്യമായി നിരീക്ഷിക്കണം. Grooming, Bullying, Stalking തുടങ്ങിയ സൈബര്‍ ഭീഷണികളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുക. ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും ഓണ്‍ലൈന്‍ ഗെയിമുകളെകുറിച്ചും അവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക.

  കുട്ടികള്‍ അധിക സമയം ഓണ്‍ലൈനില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ ആയത് വിലക്കുമ്പോള്‍ അവര്‍ എതിര്‍ക്കാന്‍ ശ്രമിക്കുകയോ ഓണ്‍ലൈന്‍ ഇടപെടലുകളില്‍ രഹസ്യം സ്വഭാവം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ അവര്‍ Cyber Grooming ന് വിധേയരാകുന്നതിന്റെ സൂചനയായി കണക്കാക്കാം. ലൈംഗിക ചൂഷണം ലക്ഷ്യമാക്കി, ചാറ്റ് മുഖേനെയോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ സോഷ്യല്‍ മീഡിയ വഴി കുട്ടികളുമായി വൈകാരികമായ അടുപ്പം സൃഷ്ടിച്ചെടുക്കുന്നതിനെയാണ് Cyber Grooming എന്നത് കൊണ്ടുദ്ദേശിക്കുന്നത്.

  കൂടുതല്‍പേരെ സുഹൃത്തുക്കളാക്കുന്നതിനായി ഒരുപക്ഷെ കുട്ടികള്‍ പ്രൈവസി സെറ്റിംഗ്‌സ് തന്നെ മാറ്റാന്‍ ശ്രമിക്കും. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ചും രക്ഷിതാക്കള്‍ തന്നെയാണ് അവരെ ബോധ്യപ്പെടുത്തേണ്ടത്. പ്രൈവസി സെറ്റിംഗ്‌സ് എങ്ങിനെ സുരക്ഷിതവും ശക്തവുമാക്കാം എന്ന് കുട്ടികളെ മനസിലാക്കിക്കുക.

  Also Read കേരള പൊലീസ് പേജിന്‍റെ ചരിത്രനേട്ടം ഫേസ്ബുക്ക് അധികൃതര്‍ കൈമാറും

  ഇമെയില്‍ വഴിയോ മെസ്സേജ് ആയോ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സംശയകരമായ ലിങ്കുകള്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. അവയില്‍ നമ്മുടെ കംപ്യൂട്ടറിനെ ബാധിച്ചേക്കാവുന്ന മാല്‍വെയറുകള്‍ ഉണ്ടാകാനിടയുണ്ട്.

  ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങളിലെ built in ക്യാമറകള്‍, അവ കൈകാര്യം ചെയ്യാത്ത സമയങ്ങളില്‍ മറച്ചുവയ്ക്കുക. ഹാക്കര്‍മാര്‍ക്ക് നമ്മുടെ ദൈനംദിന പ്രവര്‍ത്തികള്‍ നിരീക്ഷിക്കാന്‍ അവ ഒരു നിമിത്തമാകരുത്.

  രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന antivirus, softwares തുടങ്ങിയവ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നാല്‍ കുട്ടികള്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റുകള്‍ എന്നിവ രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ കഴിയും.

  വിശ്വാസയോഗ്യമല്ലാത്ത ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന സോഫ്റ്റ് വെയറുകള്‍, ഗെയിമുകള്‍, ആപ്പ്‌ളിക്കേഷനുകള്‍ തുടങ്ങിയവ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. Software vulnerabilities ലൂടെ നമ്മുടെ സ്വകാര്യവിവരങ്ങള്‍ ഹാക്കര്‍മാര്‍ കൈക്കലാക്കുന്നത് തടയുന്നതിനായി ഓപ്പറേറ്റിംഗ് സിസ്റ്റവും സോഫ്ട്‌വെയറുകളും ഏറ്റവും പുതിയ Security Patches. ഉപയോഗിച്ച്. കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക.

  സുരക്ഷിതമായ Browsing Tools ഉപയോഗിക്കുക. ബ്രൗസറുകള്‍ Updated Version ആണെന്ന് ഉറപ്പുവരുത്തുക.

  ഓര്‍മ്മിക്കുക... തങ്ങളുടെ കുട്ടികള്‍ സൈബര്‍ ലോകത്ത് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്.  First published: