• HOME
  • »
  • NEWS
  • »
  • kerala
  • »
  • പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം; സംസ്ഥാനത്താകെ അറസ്റ്റിലായത് 1809 പേര്‍; ഏറ്റവും കൂടുതല്‍ അറസ്റ്റ് കോട്ടയത്ത്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം; സംസ്ഥാനത്താകെ അറസ്റ്റിലായത് 1809 പേര്‍; ഏറ്റവും കൂടുതല്‍ അറസ്റ്റ് കോട്ടയത്ത്

കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

  • Share this:
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 1809 പേര്‍ അറസ്റ്റിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 387 പേരാണ് ജില്ലയില്‍ അറസ്റ്റിലായത്.

അതേസമയം പാലക്കാടും വയനാടും പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്. ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലുമാണ് പരിശോധന. വയനാട്ടില്‍ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിലാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്.

Also Read-BREAKING| പോപ്പുലർ ഫ്രണ്ട് നിരോധനം ഉടൻ; കേന്ദ്രസർക്കാർ വൃത്തങ്ങൾ ന്യൂസ് 18 നോട്

പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് പൊലീസ് പരിശോധന നടത്തുന്നത്. ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പ്രതികളെ തെരഞ്ഞാണ് പൊലീസ് തിരച്ചിലെന്നാണ് വിവരം.

Also Read-വയനാട് റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് ആയുധങ്ങൾ പിടികൂടി

വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം
തിരുവനന്തപുരം സിറ്റി - 52
തിരുവനന്തപുരം റൂറല്‍ - 152
കൊല്ലം സിറ്റി - 191
കൊല്ലം റൂറല്‍ - 109
പത്തനംതിട്ട - 137
ആലപ്പുഴ - 73
കോട്ടയം - 387
ഇടുക്കി - 30
എറണാകുളം സിറ്റി - 65
എറണാകുളം റൂറല്‍ - 47
തൃശൂര്‍ സിറ്റി - 12
തൃശൂര്‍ റൂറല്‍ - 21
പാലക്കാട് - 77
മലപ്പുറം - 165
കോഴിക്കോട് സിറ്റി - 37
കോഴിക്കോട് റൂറല്‍ - 23
വയനാട് - 114
കണ്ണൂര്‍ സിറ്റി - 52
കണ്ണൂര്‍ റൂറല്‍ - 12
കാസര്‍ഗോഡ് - 53
Published by:Jayesh Krishnan
First published: