• HOME
  • »
  • NEWS
  • »
  • kerala
  • »
  • PFI ഹര്‍ത്താൽ അക്രമം: ഇതുവരെ അറസ്റ്റിലായത് 2,390 പേര്‍; 358 കേസുകള്‍

PFI ഹര്‍ത്താൽ അക്രമം: ഇതുവരെ അറസ്റ്റിലായത് 2,390 പേര്‍; 358 കേസുകള്‍

ഹർത്താലിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 49 പേര്‍‌ കൂടി അറസ്റ്റിലായി

  • Share this:
    തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 49 പേര്‍‌ കൂടി അറസ്റ്റിൽ. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2390 ആയി. ഇതുവരെ 358 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

    ഇതിനിടെ ഹര്‍ത്താൽ അക്രമത്തിൽ‌ പോപ്പുലർ‌ ഫ്രണ്ട് പ്രവർത്തകർക്ക് സഹായം ചെയ്ത് നല്‍‌കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് സസ്പെന്റ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസറാണ് സിയാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

    Also Read-ഹർത്താൽ അക്രമത്തിൽ PFI പ്രവർത്തകർക്ക് സഹായം ചെയ്‌ത പൊലീസുകാരന് സസ്പെൻഷൻ

    വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.

    തിരുവനന്തപുരം സിറ്റി - 25, 70
    തിരുവനന്തപുരം റൂറല്‍ - 25, 169
    കൊല്ലം സിറ്റി - 27, 196
    കൊല്ലം റൂറല്‍ - 15, 165
    പത്തനംതിട്ട - 18, 143
    ആലപ്പുഴ - 16, 125
    കോട്ടയം - 27, 411
    ഇടുക്കി - 4, 54
    എറണാകുളം സിറ്റി - 8, 91
    എറണാകുളം റൂറല്‍ - 17, 47
    തൃശൂര്‍ സിറ്റി - 13, 23
    തൃശൂര്‍ റൂറല്‍ - 27, 48
    പാലക്കാട് - 7, 89
    മലപ്പുറം - 34, 253
    കോഴിക്കോട് സിറ്റി - 18, 93
    കോഴിക്കോട് റൂറല്‍ - 29, 100
    വയനാട് - 7, 116
    കണ്ണൂര്‍ സിറ്റി - 26, 104
    കണ്ണൂര്‍ റൂറല്‍ - 9, 31
    കാസര്‍ഗോഡ് - 6, 62
    Published by:Jayesh Krishnan
    First published: