'നാർകോടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്'; ദൈവത്തെയും അറസ്റ്റ് ചെയ്ത് കേരള പൊലീസ്

പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

News18 Malayalam | news18
Updated: January 16, 2020, 6:37 PM IST
'നാർകോടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്'; ദൈവത്തെയും അറസ്റ്റ് ചെയ്ത് കേരള പൊലീസ്
Police
  • News18
  • Last Updated: January 16, 2020, 6:37 PM IST
  • Share this:
തിരുവനന്തപുരം: കഞ്ചാവ് കേസിൽ ദൈവത്തെയും അറസ്റ്റ് ചെയ്ത് കേരള പൊലീസ്. ഇടുക്കി കട്ടപ്പനയിലാണ് സ്കൂൾ പരിസരത്ത് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ദൈവം എന്നു പേരുള്ള 48 വയസുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ വാർത്ത പങ്കുവെച്ച കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ലൂസിഫർ സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗ് 'എന്നെ അറിയാവുന്നവരോട് ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട് .. Narcotics is a dirty business'കടമെടുത്താണ് വാർത്ത കേരള പൊലീസ് പങ്കു വെച്ചത്.



കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു അണക്കരയിലെ സ്കൂൾ പരിസരത്ത് നിന്ന് കഞ്ചാവ് വിൽക്കുന്നതിനിടെ കടശിക്കടവ് ശിവൻ കോളനി യോഗേഷ് ഭവനിൽ ദൈവം അറസ്റ്റിലായി. പ്രതിയുടെ പേര് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിനെ തുടർന്നാണ് കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Published by: Joys Joy
First published: January 16, 2020, 6:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading