നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സനലിന്റേതു മാത്രമല്ല, ഹരികുമാറിന്റെ മരണത്തിലും ഉത്തരവാദി പൊലീസ്

  സനലിന്റേതു മാത്രമല്ല, ഹരികുമാറിന്റെ മരണത്തിലും ഉത്തരവാദി പൊലീസ്

  • Last Updated :
  • Share this:
   തിരുവനന്തപുരം: സനല്‍ കൊലപാതകത്തിലെന്ന പോലെ കേസിലെ  പ്രതിയായ ഡിവൈ.എസ്.പി ഹരികുമാറിന്റെ മരണത്തിലും പ്രതിക്കൂട്ടിലാകുന്നത് സംസ്ഥാന പൊലീസ് സേന.

   ഹരികുമാര്‍ തമിഴ്‌നാട്ടിലും കാര്‍ണാടകത്തിലും ഒളിവിലാണെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് മൃതദേഹം കല്ലമ്പലത്തെ പൊലീസ് സ്റ്റേഷന് അടുത്തുള്ള വീട്ടില്‍ നിന്ന്  കണ്ടെത്തിയത്. കൊലപാതകം നടന്ന് ഒന്‍പത് ദിവസം കഴിഞ്ഞിട്ടും ഡിവൈ.എസ്.പിയെ പിടികൂടാനാകാത്തത് പൊലീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മൃതദേഹം  കണ്ടെത്തിയത്.

   പൊലീസ് പ്രതിക്കൂട്ടിലാകുന്നത് ഇങ്ങനെ:

   • പ്രതിക്കായി തെരച്ചില്‍ നടത്തുന്നെന്നു പറഞ്ഞപ്പോഴും പൊലീസ് സ്റ്റേഷന് മുന്നിലൂടെ ഹരികുമാര്‍ സ്വന്തം വീട്ടിലെത്തി ജീവനൊടുക്കിയത് ദുരൂഹം.

   • ഒളിവിലുള്ള പ്രതി എത്താനിടയുള്ള സ്ഥലങ്ങളില്‍ നീരീക്ഷണം നടത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ കേസില്‍ അത് ഉണ്ടായോ എന്ന് വ്യക്തമല്ല.

   • കൊലക്കേസില്‍ പ്രതിയായ സഹപ്രവര്‍ത്തകനോട് കീഴടങ്ങാന്‍ ഉപദേശിക്കുന്നതിനു ഒളിവില്‍ പോകാന്‍ പ്രേരിപ്പിച്ച് കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.

   • സംഭവം നടന്നയുടന്‍ ഡിവൈ.എസ്.പി ആദ്യം വിളിച്ച് മാറിനില്‍ക്കുകയാണെന്ന് അറിയിച്ചത് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥനെ.

   • ഒളിവില്‍ പോയ ഹരികുമാര്‍ അസോസിയേഷന്‍ നേതാവിനെ ഫോണില്‍ വിളിച്ചത് മുപ്പതിലേറെ തവണയെന്നു സൂചന.

   • കീഴടങ്ങാന്‍ സന്നദ്ധനായ ഹരികുമാര്‍ തന്നെ നെയ്യാറ്റിന്‍കര ജയിലിലേക്ക് അയയ്ക്കരുതെന്ന ഉപാധി വച്ചെന്ന വാര്‍ത്ത പൊലീസ് ഇടപെടെല്‍ വ്യക്തമാക്കുന്നതാണ്,

   • സംഭവദിവസം പ്രതി തൊട്ടുമുന്നിലൂടെ ഒളിവില്‍ പോയിട്ടും നടപടി എടുത്തില്ല.

   • തക്കലയിലെ ലോഡ്ജുടമയെ അറസ്റ്റു ചെയ്തതിനു പിന്നാലെ പ്രതി തമിഴ്‌നാട്ടിലേക്കോ കര്‍ണാടകത്തിലേക്കോ കടന്നിട്ടുണ്ടാകാമെന്ന് പ്രചരിപ്പിച്ചു.

   • പരുക്കേറ്റ സനലിനെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുന്നതിനു പകരം സ്റ്റേഷനിലെത്തി ഡ്യൂട്ടി മാറാനുള്ള വ്യഗ്രതയിലായിരുന്നു പൊലീസുകാര്‍.


   First published:
   )}